വാഷിംഗ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ട്രംപ്. തന്റെ രണ്ടാമത്തെ ഭരണകാലത്തെ ആദ്യ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗത്തിലാണ് ട്രംപ് വീണ്ടും ഈ അവകാശവാദം ഉന്നയിച്ചത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ നടത്തിയ ‘ഓപ്പറേ ഷന്‍ സിന്ദൂര്‍’ വേളയില്‍ തന്റെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പാകിസ്ഥാനിലെ 35 മില്യണ്‍ ജനങ്ങള്‍ കൊല്ലപ്പെ ടുമായിരു ന്നുവെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
തന്റെ ഭരണത്തിന്റെ ആദ്യ 10 മാസത്തി നുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു. തന്റെ ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു ആണവയുദ്ധം നടക്കുമായിരുന്നുവെന്നും ട്രംപ് സഭയില്‍ പറഞ്ഞു. ഇസ്രായേല്‍-ഹമാസ്, ഇസ്രായേല്‍-ഇറാന്‍, ഈജിപ്ത്-എത്യോപ്യ, സെര്‍ബിയ-കൊസോവോ തുടങ്ങി എട്ട് സംഘര്‍ഷങ്ങള്‍ താന്‍ പരിഹരിച്ചതായും അദ്ദേഹം അവകാ ശപ്പെട്ടു.
ട്രംപിന്റെ ഈ അവകാശവാദങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ തള്ളിക്ക ളഞ്ഞിട്ടു ള്ളതാണ്. പാകിസ്ഥാനിലെ ഭീകര കേന്ദ്ര ങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമ ണത്തെത്തുടര്‍ന്ന് പാക് സൈനിക മേധാവി ഇന്ത്യന്‍ സൈന്യത്തെ നേരിട്ട് ബന്ധ പ്പെടുകയും വെടിനിര്‍ത്തലിന് അഭ്യര്‍ ത്ഥിക്കുകയുമായിരുന്നുവെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗി ക വിശദീകരണം.
Trump reiterates his stance that he ended the India-Pakistan war











