മിനിയാപ്പോളിസ് വെടിവെയ്പില്‍ പ്രതികരണവുമായി ട്രംപ്: റെനി ഗുഡിന്റെയും അലക്‌സ് പ്രറ്റിയുടേയും കൊലപാതകങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു

മിനിയാപ്പോളിസ് വെടിവെയ്പില്‍ പ്രതികരണവുമായി ട്രംപ്: റെനി ഗുഡിന്റെയും അലക്‌സ് പ്രറ്റിയുടേയും കൊലപാതകങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു

വാഷിംഗ്ടണ്‍: മിനിയാപാേളിസില്‍ ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് അമേരിക്കന്‍ പൗരന്‍മാര്‍കൊല്ലപ്പെട്ട സംഭവത്തില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റെനി ഗുഡിന്റെയും അലക്‌സ് പ്രെറ്റിയുടേയും കൊലപാതകങ്ങള്‍ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് എന്‍ബിസി ന്യൂസിനു നല്കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

ജനുവരി ഏഴിനാണ് റെനി ഗുഡ് എന്ന 37 കാരിയായ വീട്ടമ്മ പരിശോധനയ്ക്കിടെ വെടിയേറ്റു മരിച്ചത്. ഇതിനു പിന്നാലെ ജനുവരി 24 നാണ് അലക്‌സ് പ്രെറ്റി ഫെഡറല്‍ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഫെഡറല്‍ ഏജന്റുമാര്‍ റെനി ഗുഡിനെയും അലക്‌സ് പ്രെറ്റിയെയും കൊലപ്പെടുത്തിയതില്‍ താന്‍ സന്തുഷ്ടനല്ലെന്നു് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

കൊല്ലപ്പെട്ട റെനിയേയും പ്രെറ്റിയേയും ട്രംപ് വിമര്‍ശിക്കുകയും ഇരുവരും മാലാഖമാരല്ലെന്നു പരാമര്‍ശം നടത്തുകയും ചെയ്തു. എന്നിരുന്നാലും അവിടെ നടന്ന രണ്ടു സംഭവങ്ങളിലും താന്‍ സന്തുഷ്ടനല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തെ താന്‍ ന്യായീകരിക്കില്ലെന്നും വ്യ്ക്തമാക്കി.

ജനുവരി ഏഴിന് വാഹനത്തിലിരിക്കെ ഒരു ഐസിഇ ഓഫീസര്‍ ആണ് റെനി ഗുഡിനെ വെടിവച്ചു കൊന്നത്. ഫെഡറല്‍ ഏജന്റുമാര്‍ നടത്തിയ വെടിവെയ്പിലാണ് അലക്‌സ് പ്രെറ്റി കൊല്ലപ്പെട്ടത്.

Trump says Good, Pretti killings ‘should not have happened’

Share Email
Top