കീവ്: അമേരിക്കയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രയിന്‍ പക്ഷത്ത് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന തുറന്ന കത്തുമായി യുക്രയിന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കി. യുക്രെയ്ന്‍ റഷ്യയ്ക്കെതിരായ പോരാട്ടം തുടരുമ്പോള്‍ അമേരിക്ക യുക്രയിന്റെ പക്ഷത്ത് തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് കീവിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് സിഎന്‍എന്നിന് നല്കിയ അഭിമുഖത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.
പുടിനെന്ന വ്യക്തിക്കെതിരെ പോരാടുന്ന ഒരു ജനാധിപത്യ രാജ്യത്തോടൊപ്പം അവര്‍ നില്‍ക്കണം,’ സെലെന്‍സ്‌കി സിഎന്‍എന്നിനോട് പറഞ്ഞു. ട്രംപ് പുടിനുമേല്‍ വേണ്ടത്ര സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ലെന്ന മറുപടിയായിരുന്നു സെലന്‍സ്‌കിയുടേത്. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ സെലെന്‍സ്‌കി, റഷ്യന്‍ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്നും വ്യക്തമാക്കി.
Trump should remain on Ukraine’s side: Zelensky in open letter













