വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശനിയാച്ച മുതല്‍ ആരംഭിച്ച ഭാഗീക അടച്ചുപൂട്ടല്‍ അവസാനിച്ചു. 1.2 ട്രില്യണ്‍ ഡോളര്‍ ചെലവുപാക്കേജിന് യുഎസ് ഹൗസ് ഓഫ് റിപ്പ്രസന്റേറ്റീവ്സ് അംഗീകാരം നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമര്‍പ്പിച്ച ബില്‍ ട്രംപ് ഒപ്പുവെച്ചതോടെയാണ് അടച്ചുപൂട്ടല്‍ അവസാനിച്ചത് .
ബില്‍ നിയമമായതോടെ സെപ്തംബര്‍ 30 വരെ ഫെഡറല്‍ സര്‍ക്കാരിന്റെ മിക്ക വകുപ്പുകള്‍ക്ക് ധനസഹായം ഉറപ്പായി നേരത്തെ 217-214 എന്ന വോട്ടിനാണ് ബില്ലിന് ഹൗസ് അംഗീകാരം നല്കിയത്. ഡമോക്രാറ്റുകളില്‍ 21 പേര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്തു ഇത് ഐക്യമുണ്ടാക്കുന്ന പ്രക്രിയയാണെന്നു സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പറഞ്ഞു
രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു അടച്ചിടല്‍ ഉണ്ടാകരുതെന്നു ട്രംപ് നേരത്തെ നിര്‍ദേശം നല്കിയിരുന്നു. എന്നാല്‍ ഇതു മറികടന്ന് റിപ്പബ്ലിക്കന്‍മാരില്‍ 20 ലേറെ പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തതും ചര്‍ച്ചായി.
അതേസമയം ആഭ്യന്തര സുരക്ഷാവകുപ്പിന് രണ്ടാഴ്ച്ച വരെ താല്‍ക്കാലിക ധനസഹായം അനുവദിച്ചിരിക്കുന്നത്. കുടിയേറ്റ നിയമങ്ങള്‍ നടപ്പാക്കുന്ന ഐസിഇ അടക്കമുള്ള വിഷയങ്ങളില്‍ തുടര്‍ ചര്‍ച്ചകള്‍ നടന്നാവും ഇക്കാ്യത്തില്‍ നടപടി.
Trump signs bill to end partial shutdown













