റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് നേരെ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് നേരെ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പ് വെച്ചു

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുളള തീരുവ യുദ്ധം അവസാനിക്കുന്നു.
റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് നേരെ നേരത്തെ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വെച്ചു

ഇന്ത്യയ്ക്ക് മേലുള്ള 25 ശതമാനം തീരുവ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ചുള്ള ഉത്തരവില്‍ വെള്ളിയാഴ്ച്ചയാണ് ഒപ്പുവച്ചത്. ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര കരാറില്‍ ധാരണയായതായി തിങ്കളാഴ്ച്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെതിരേ അമേരിക്ക അതിശക്തമായി രംഗത്തു വന്നിരുന്നു.

റഷ്യയില്‍ നിന്ന് നേരിട്ടോ അല്ലാതെയോ എണ്ണവാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അമേരിക്കയില്‍ നിന്ന് ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങണമെന്നും ട്രംപ് പരാമര്‍ശിക്കുന്നു.

Trump signs executive order to waive 25% tariff on India for buying oil from Russia

Share Email
LATEST
More Articles
Top