വാഷിംഗ്ടണ്‍: അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുന്ന പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയേയും കാനഡയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ പാലം തുറക്കുന്നത് തടയുമെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചിരിക്കുന്നത്. കാനഡ അമേരിക്കയെ ബഹുമാനിക്കുന്നതുവരെ ഈ പാലം തുറക്കാന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് കുറിച്ചത്.
ഒന്റാറിയോയിലെ വിന്‍ഡ്സറിനെയും മിഷിഗണിലെ ഡിട്രോയിറ്റിനെയും ബന്ധിപ്പിക്കുന്ന ആറുവരി പാലത്തെക്കുറിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയിരിക്കുന്നത്. എന്നാല്‍ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ പാലത്തിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. പാലം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നതായി ട്രംപ് പറഞ്ഞു. 2018 ലാണഅ ഈ പാലം നിര്‍ണാം ആരംഭിച്ചത്. 4.7 ബില്യണ്‍ ഡോളര്‍ മുടക്കി കാനഡയാണ് പാലം നിര്‍മിക്കുന്നത്.
നിര്‍മാണത്തിന്റെ പ്രധാന ഭാഗം പൂര്‍ത്തിയാക്കി. ഈ വര്‍ഷം പാലം തുറന്നുകൊടുക്കുമെന്ന പ്രതീക്ഷയാണ്. ഇതിനിടെയാണ് ട്രംപ് ഈ പ്രതികരണം നടത്തിയിരിക്കുന്നത്. കാനഡ അമേരിക്കയെ കൂടാതെ മറ്റു രാജ്യങ്ങളുമായി കൂടുതല്‍ വ്യാപാര ബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയതോടെ ട്രംപ് കാനഡയ്‌ക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഉയര്‍ത്തി വരുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ കാനഡയുമായുള്ള പാലം വിവാദം
Trump threatens to block opening of new bridge between US and Canada













