വമ്പന്മാർ നേർക്കു നേർക്ക്: ട്രംപ് -ജിൻപിംഗ് കൂടിക്കാഴ്ച ഏപ്രിലിൽ

വമ്പന്മാർ നേർക്കു നേർക്ക്: ട്രംപ് -ജിൻപിംഗ് കൂടിക്കാഴ്ച ഏപ്രിലിൽ

വാഷിങ്ടൻ : ലോകത്തെ വമ്പന്മാർ വീണ്ടും ചർച്ചക്ക്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും  ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഇരുവരും തമ്മിലുള്ള കൂണിക്കാഴ്ച ഏപ്രിലിൽ നടത്തുമെന്ന്

യുഎസ് പ്രസിഡന്റ് ട്രപ് വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റിന്റെ അമേരിക്കൻ സന്ദർശനം ഈ വർഷം അവസാനം ഉ ണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേ ർത്തു. ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം ഇപ്പോൾ വളരെ മികച്ചതാണെന്നും ഡോണ ൾഡ് ട്രംപ് പറഞ്ഞു.

അതേസമയം, യാത്രാ തീയതികൾ ട്രംപ് അറിയിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് രാജ്യങ്ങളാണ് യുഎസും ചൈനയും എന്നത് കൊണ്ട് തന്നെ താനും ഷി ജിൻ പിങ്ങും തമ്മിൽ നല്ല ബന്ധം പുലർത്തുന്നത് പ്രധാനമാണെന്നും ട്രംപ് പറഞ്ഞു.

ഈ മാസം ആദ്യം  ഇരു രാഷ്ട്ര തലവന്മാരും ടെലഫോണിൽ സംഭാഷണം നടത്തിയി രുന്നു.  താനും ട്രംപും തമ്മിൽ മികച്ച ആശയവിനിമയം നടക്കുന്നു ണ്ടെന്നും ബുസാനിൽ നടന്ന കൂടിക്കാഴ്‌ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു ശരിയായ ദിശ നൽകിയെന്നും ഷി ചിൻപിങ് പറഞ്ഞതായി ചൈനീസ്  മാധ്യമമായ സിൻഹുവ വാർത്ത നൽകിയിരുന്നു.

Trump: Xi Jinping meeting to be held in April

Share Email
LATEST
Top