തെക്കന്‍ ഇറ്റാലിയന്‍ പര്‍വതനിരയില്‍ ഹിമപാതത്തില്‍പ്പെട്ട് രണ്ടു സ്‌കീയര്‍മാര്‍ കൊല്ലപ്പെട്ടു

തെക്കന്‍ ഇറ്റാലിയന്‍ പര്‍വതനിരയില്‍ ഹിമപാതത്തില്‍പ്പെട്ട് രണ്ടു സ്‌കീയര്‍മാര്‍ കൊല്ലപ്പെട്ടു

മിലാന്‍: തെക്കന്‍ ഇറ്റാലിയന്‍ മേഖലയിലെ പര്‍വതനിരയില്‍ ഹിമപാതത്തില്‍പ്പെട്ട് രണ്ട് സ്‌കീയര്‍മാര്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കല്‍ക്കുകയും ചെയ്തു. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിക്കടുത്തുള്ള മോണ്ട് ബ്ലാങ്ക് മാസിഫിന്റെ ഇറ്റാലിയന്‍ ഭാഗത്താണ്് ഞായറാഴ്ച ഹിമപാതത്തില്‍പ്പെട്ട് സ്‌കീയര്‍മാര്‍ക്ക് ദാരുണാന്ത്യമുണ്ടായത്.

ഇറ്റലിയിലെ ആല്‍പൈന്‍ റെസ്‌ക്യൂ റിപ്പോര്‍ട്ട് പ്രകാരംഫ്രീറൈഡ് റൂട്ടായ കൂലോയിര്‍ വെസസില്‍ ഞായറാഴ്ച രാവിലെയുണ്ടായ ഹിമപാതത്തില്‍ കുറഞ്ഞത് മൂന്ന് സ്‌കീയര്‍മാര്‍ കുടുങ്ങി. പതിനഞ്ച് രക്ഷാപ്രവര്‍ത്തകരും മൂന്ന് നായ്ക്കളുടെ യൂണിറ്റുകളും രണ്ട് ഹെലികോപ്റ്ററുകളും തിരച്ചിലിലും രക്ഷാ പ്രവര്‍ത്തനത്തിലുംപങ്കെടുത്തു.

വിന്റര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന വേദികളില്‍ ഒന്നായ മിലാനില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (124 മൈല്‍) വടക്ക് പടിഞ്ഞാറാണ് കൂലോയിര്‍ സ്ഥിതി ചെയ്യുന്നത്. ട്രെന്റിനോയില്‍ ഉണ്ടായ ഹിമപാതത്തില്‍ ഒരാള്‍ മഞ്ഞിനടിയില്‍ അകപ്പെട്ടെങ്കിലും ഒപ്പമുണ്ടായിരുന്നവര്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനം അയാളുടെ ജീവന്‍ തിരിച്ചുകിട്ടി. ഫെബ്രുവരി എട്ടിന് അവസാനിച്ച ഒരാഴ്ചയ്ക്കുള്ളില്‍ ഇറ്റാലിയന്‍ പര്‍വതനിരകളില്‍ 13 ബാക്ക്കണ്‍ട്രി സ്‌കീയര്‍മാര്‍, പര്‍വതാരോഹകര്‍, ഹൈക്കര്‍മാര്‍ എന്നിവര്‍ മരിച്ചതായി ആല്‍പൈന്‍ റെസ്‌ക്യൂ വ്യക്തമാക്കി.

ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന ആല്‍പൈന്‍ മേഖലയില്‍ അടുത്തിടെയുണ്ടായ കൊടുങ്കാറ്റിലും ശക്തമായ ഹിമപാതവും അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് ആല്‍പൈന്‍ റെസ്‌ക്യൂ പറഞ്ഞു.

Two skiers killed in avalanche in southern Italian mountains

Share Email
LATEST
Top