ബ്രിട്ടീഷ് സൈനീക താവളം ഇറാനെതിരേയുള്ള ആക്രമണത്തിന് വിട്ടു നല്കില്ല: അമേരിക്കയ്ക്ക് മറുപടി നല്കി യുകെ

ബ്രിട്ടീഷ് സൈനീക താവളം ഇറാനെതിരേയുള്ള ആക്രമണത്തിന് വിട്ടു നല്കില്ല: അമേരിക്കയ്ക്ക് മറുപടി നല്കി യുകെ

ലണ്ടണ്‍: ഇറാനു നേരെ ആക്രമണത്തിനായി അമേരിക്കയ്ക്ക് തങ്ങളുടെ സൈനീക താവളം വിട്ടുനല്കില്ലെന്ന നിലപാട് വ്യക്തമാക്കി ബ്രിട്ടണ്‍. ബ്രിട്ടീഷ് സൈനീക താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്കണമെന്ന അമേരിക്കയുടെ ആവശ്യം ബ്രിട്ടീഷ് ഭരണകൂടം നിരസിച്ചു.

ബ്രിട്ടീഷ് സൈനീക താവളമായ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ് വ്യോമതാവളത്തില്‍ നിന്ന് ദീര്‍ഘദൂര ബോംബിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് അമേരിക്ക അനുമതി തേടിയത്. എന്നാല്‍ ഇറാനെതിരെയുള്ള മുന്‍കൂര്‍ ആക്രമണങ്ങളില്‍ പങ്കാളികളാകുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഈ ആവശ്യം തള്ളിയത്. മിഡില്‍ ഈസ്റ്റില്‍ സൈനിക വിന്യാസം ശക്തമാക്കുന്ന വാഷിംഗ്ടണ്‍, ഇറാനെതിരെയുള്ള വിവിധ സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്തുവരികയാണ്.

ബ്രിട്ടീഷ് നിലപാടിനെ ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. അപകടകാരികളായ ഒരു ഭരണകൂടത്തിന്റെ ആക്രമണത്തെ ചെറുക്കാന്‍ ഡീഗോ ഗാര്‍ഷ്യയും ആര്‍എഎഫ് ഫെയര്‍ഫോര്‍ഡും ഉപയോഗിക്കേണ്ടി വരുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

നിലവിലുള്ള ഉടമ്പടികള്‍ പ്രകാരം ഡീഗോ ഗാര്‍ഷ്യയില്‍ നിന്ന് ആക്രമണം നടത്താന്‍ ബ്രിട്ടനെ വിവരം അറിയിച്ചാല്‍ മാത്രം മതിയാകും. എന്നാല്‍ ബ്രിട്ടന്റെ ആര്‍എഎഫ് താവളങ്ങള്‍ ഉപയോഗിക്കാന്‍ യുകെയുടെ നേരിട്ടുള്ള അനുമതി ആവശ്യമാണ്. അന്താരാഷ്ട്ര നിയമതത്വങ്ങള്‍ അനുസരിച്ച്, ഒരു സഖ്യകക്ഷി നടത്തുന്ന നിയമവിരുദ്ധമായ സൈനിക നടപടിക്ക് സഹായം നല്‍കുന്നത് കുറ്റകരമാകുമെന്ന നിലപാടിലാണ് ലണ്ടന്‍. നേരത്തെയും ഇറാനിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ ആക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കാന്‍ ബ്രിട്ടന്‍ വിസമ്മതിച്ചിരുന്നു.

UK responds to US: British military base will not be left open for attack on Iran

Share Email
LATEST
Top