കേന്ദ്ര ബജറ്റ് 2026: ബജറ്റ് അവതരണം തുടങ്ങി, ആഗോള ബയോ ഫാർമ ഹബ്ബായി രാജ്യത്തെ മാറ്റുമെന്ന് ബജറ്റ് പ്രഖ്യാപനം

കേന്ദ്ര ബജറ്റ് 2026: ബജറ്റ് അവതരണം തുടങ്ങി, ആഗോള ബയോ ഫാർമ ഹബ്ബായി രാജ്യത്തെ മാറ്റുമെന്ന് ബജറ്റ് പ്രഖ്യാപനം

മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ സുപ്രധാന പ്രഖ്യാപനങ്ങൾ. ആഗോള ബയോ ഫാർമ ഹബ്ബായി രാജ്യത്തെ മാറ്റും എന്നതാണ് ധന മന്ത്രി നിർമല സീതരമൻ്റെ പ്രഖ്യാപനം. വികസിത് ഭാരത് 2047′ എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പായാണ് ഈ ബജറ്റിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. രാജ്യത്തെ ബയോ ഫാർമ മേഖലയിൽ ലോകത്ത് ഒന്നാമത്തെത്തിക്കും. ആഗോള ബയോ ഫാർമ ഹബ്ബായി രാജ്യത്തെ മാറ്റും. അടുത്ത അഞ്ച് വർഷത്തേക്ക് ആയിരം കോടി രൂപ അനുവദിക്കും.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചു.

ധാതുമണൽ ഇടനാഴിയിൽ കേരളവും

ഒഡിഷ, കേരള, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ റെയർ എർത്ത് മൈനിങിനായി (ധാതു മണൽ ഖനനം) പ്രത്യേക ഇടനാഴി പ്രഖ്യാപിച്ചു. ഖനനം, സംസ്കരണം എന്നിവടയക്കം വര്‍ധിപ്പിക്കാൻ പദ്ധതി ഇടുന്നു.

കൂടാതെ സെമി കണ്ടക്ടർ മേഖലയ്ക്കായി 40,000 കോടി രൂപയും വകയിരുത്തി.

ഖാദി പ്രോത്സാഹനത്തിന് മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്. ഖാദി പ്രോത്സാഹിപ്പിക്കാൻ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാൻ ഇൻഫ്രാസ്‌ട്രക്ച്ചർ റിസ്‌ക് ഗ്യാരന്‍റി ഫണ്ട്എഎസ്എംഇ ചാമ്പ്യൻമാരെ സൃഷ്ടിക്കാൻ 10000 കോടി വകയിരുത്തി.

രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചു തുടങ്ങി. തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ചരിത്ര നേട്ടം ഇതോടെ നിർമല സീതാരാമന് സ്വന്തമായി. 10 ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് അവർ. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ഭവനിലെത്തി ദ്രൗപതി മുർമുവിനെ കണ്ട ധനമന്ത്രി, തുടർന്ന് പാർലമെന്റിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ബജറ്റിന് അംഗീകാരം തേടി.


Share Email
LATEST
More Articles
Top