ഖത്തറിൽ കൂടുതൽ വ്യോമ പ്രതിരോധ മിസൈലുകൾ വിന്യസിച്ച് അമേരിക്ക: മിഡിൽ ഈസ്റ്റ് കൂടുതൽ സംഘർഷാവസ്ഥയിലേക്ക്

ഖത്തറിൽ കൂടുതൽ വ്യോമ പ്രതിരോധ മിസൈലുകൾ വിന്യസിച്ച് അമേരിക്ക: മിഡിൽ ഈസ്റ്റ് കൂടുതൽ സംഘർഷാവസ്ഥയിലേക്ക്

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെ  ഖത്തറിൽ കൂടുതൽ വ്യോമ പ്രതിരോധ മിസൈലുകൾ വിന്യസിച്ച് അമേരിക്ക. ഇതോടെ മിഡിൽ ഈസ്റ്റ് കൂടുതൽ സംഘ ർഷാവസ്ഥ യിലേക്ക് നീങ്ങുകയാണ്.

ഇതിനിടെ  ഇറാൻ യുഎസ് സംഘർ ഷത്തിൽ നിർണായ കമായേക്കാ വുന്ന ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപുമായി ഇന് ചർച്ച നടത്തും.കഴിഞ ദിവസം നടന്ന യുഎസ് ഇറാൻ അനൗദ്യോഗിക ചർച്ചകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തും.

ഖത്തറിലെ അൽ ഉദൈദ് സൈനിക കേന്ദ്രത്തിൽ യുഎസ് കൂടുതൽ വ്യോമപ്രതിരോധ മിസൈലുകൾ സ്‌ഥാപിച്ചതായി വാർത്തകൾ പുറത്തു വന്നു. .ട്രക്കുകളിൽ സ്‌ഥാപിച്ച പാട്രിയറ്റ് മിസൈൽ ലോഞ്ചറുകളാണ് വിന്യസി ച്ചിരിക്കുന്നത്. യുഎസ് ആക്ര മണമു ണ്ടായാൽ മിഡിൽ ഈസ്‌റ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങളിൽ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. 

നിലവിൽ നടക്കുന്ന ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ മേഖലയിലേക്ക് രണ്ടാമത്തെ വിമാന വാഹിനി കപ്പൽ അയയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കി. മിഡിൽ ഈസ്‌റ്റിൽ നിലവിൽ യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് എത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് മറ്റൊരു കപ്പൽ കൂടി അയക്കുമെന്ന് ട്രംപ് സൂചന നൽകിയത്. 

US deploys more air defense missiles in Qatar: Middle East heading for more tension

Share Email
LATEST
More Articles
Top