റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കണം: നിലപാട് വ്യക്തമാക്കി യുഎസ്

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കണം: നിലപാട് വ്യക്തമാക്കി യുഎസ്

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണമെന്ന നിലപാട് വ്യക്തമാക്കി അമേരിക്ക. റഷ്യന്‍ എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നു ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ സെര്‍ജിയോ ഗോര്‍ നിലപാട് അറിയിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ എഐ ഇംപാക്ട് സമ്മിറ്റില്‍ പ്രസംഗിച്ചപ്പോഴാണ് സെര്‍ജിയോ ഇത്തരത്തില്‍ പ്രതികരിച്ചത്.

റഷ്യന്‍ എണ്ണ ഇടപാട് കാര്യത്തില്‍ ഇന്ത്യ ചില ഉറപ്പുകള്‍ നല്കിയതായി പറഞ്ഞ സെര്‍ജിയോ എണ്ണവാങ്ങുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മാറ്റം വരുത്തുമെന്നും അഭിപ്രായപ്പെട്ടു. ലോകത്തെ ഒരു രാജ്യവും റഷ്യന്‍ എണ്ണ വാങ്ങരുതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി

വര്‍ഷങ്ങളായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം അവസാനിക്കണമെന്ന് പ്രസിഡന്റ് ട്രംപിന് നിര്‍ബന്ധമുണ്ടെന്നും ഗോര്‍ പറഞ്ഞു.റഷ്യയ്ക്ക് പകരമായി വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനായി ഇന്ത്യയുമായി അമേരിക്ക സജീവമായ ചര്‍ച്ചകള്‍ നടത്തുകയാണെന്നും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാര്‍ ഉടന്‍ ഒപ്പിടുമെന്നും ഇതിന്റെ ഭാഗമായാണ് ഈ മാറ്റങ്ങളെന്നും സെര്‍ജിയോ ഗോര്‍ സൂചിപ്പിച്ചു.

എന്നാല്‍, ഇന്ത്യയുടെ ഊര്‍ജ നയം ദേശീയ താല്‍പ്പര്യത്തിന് അനുസൃത മാണെന്നാ യിരുന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ പ്രികരണം. വാങ്ങുന്നതിനുള്ള ചിലവ്, ലഭ്യത, അപകടസാധ്യതകള്‍ എന്നിവ വിലയിരുത്തിയ ശേഷമാണ് എണ്ണ വാങ്ങുന്നതെന്നും വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

us envoy sergiogor;indiacommitted to not buying russianoil

Share Email
LATEST
More Articles
Top