വാഷിംഗ്ടണ്‍ : വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാന്‍ അമേരിക്കന്‍ സൈന്യം നിര്‍മ്മിതി ബുദ്ധിയുടെ സഹായം ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ആന്ത്രോപിക് വികസിപ്പിച്ച എഐ ടൂള്‍ ക്ലോഡ് ഇതിനായി ഉപയോഗിച്ചതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
യുഎസ് സൈനിക ഓപ്പറേഷനുകളഇല്‍ നിര്‍മിതി ബുദ്ധിയുടെ സഹായം കൂടുതലായി ഉപയോഗിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ പ്രത്യേക ദൗത്യത്തില്‍ ക്ലോഡ് ഉപയോഗിച്ചോയെന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതുസംബന്ധിച്ച് പ്രതികരണം നടത്തിയില്ല. അതേ സമയം ആയുധ വികസനം, അക്രമണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ക്ലോഡ് ഉപയോഗിക്കുന്നത് വിലക്കുന്നതാണ് ആന്ത്രോപിക്കിന്റെ നിലപാട്.
പാലന്റിര്‍ ടെക്നോളജീസുമായുള്ള സഹകരണത്തിലൂടെയാണഅ് ക്ലോഡ് പ്രതിരോധ വകുപ്പില്‍ വിന്യസിച്ചതെന്നാണ് റിപ്പോര്‍ട്ട്.പെന്റഗണിന്റെ ക്ലാസിഫൈഡ് ഓപ്പറേഷനുകളില്‍ ഉപയോഗിക്കപ്പെട്ട ആദ്യ എഐ മോഡല്‍ ഡെവലപ്പറാണ് ആന്ത്രോപിക്. ഡോക്യുമെന്റ് സംഗ്രഹണം മുതല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഡ്രോണുകളുടെ നിയന്ത്രണം വരെ സൈനിക ആവശ്യങ്ങളില്‍ എഐയ്ക്ക് വലിയ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.
US military reportedly used artificial intelligence to capture Nicolas Maduro













