“അമേരിക്കയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഉദയം ആഗതമായി”: ദേശസ്നേഹത്താൽ ജ്വലിക്കുന്ന വാക്കുകളുമായി ട്രംപിൻ്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം

“അമേരിക്കയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഉദയം ആഗതമായി”: ദേശസ്നേഹത്താൽ ജ്വലിക്കുന്ന വാക്കുകളുമായി ട്രംപിൻ്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗം

മുമ്പെന്നത്തേക്കാളും മികച്ചതും സമ്പന്നവും ശക്തവുമായ ഒരു കാലത്തേക്ക് അമേരിക്ക തിരിച്ചെത്തിയെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചരിത്രത്തിലെ ഏറ്റവും നീണ്ട ( ഒരു മണിക്കൂർ 50 മിനിട്ട്) സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ അമേരിക്കയുടെ സുവർണ്ണ കാലഘട്ടത്തിന്റെ ഉദയം ആഗതമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

“ടെക്സസിലെ ദുർഘടമായ അതിർത്തി പട്ടണങ്ങൾ മുതൽ അമേരിക്കയുടെ ഹൃദയമായ മിഷിഗണിലെ ഗ്രാമങ്ങളും സൂര്യ ചുംബനമേറ്റ ഫ്ലോറിഡയുടെ തീരങ്ങളും കടന്ന് ഡക്കോട്ടകളുടെ അനന്തമായ വയലുകൾ വരെ… അമേരിക്കയുടെ സുവർണ്ണകാലം ഇതാ വന്നെത്തിയിരിക്കുന്നു”

രാജ്യമാകെ പുനർനിമിക്കപ്പെട്ടെന്നും ആഗോളക്രമമാകെ അമേരിക്കക്കു വേണ്ടി പുതുക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ ഇരു സഭകളേയും സംയുക്തമായി അഭിസംബോധന ചെയ്ത ട്രംപ് തൻ്റെ നേട്ടങ്ങൾ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞു.

മുമ്പൊരിക്കലും ഇല്ലാത്ത വിധം അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണെന്ന്” എന്ന് അദ്ദേഹം പറഞ്ഞു.

താൻ ഭരണം ഏറ്റെടുക്കുമ്പോൾ രാജ്യം സാമ്പത്തികമായി പരിതോവസ്ഥയിലായിരുന്നു എന്നും ജോ ബൈഡൻ്റെ ഭരണകാലത്ത് രാജ്യം ഏറ്റവും ഭയാനകമായ പണപ്പെരുപ്പം നേരിട്ടതെന്നും ട്രംപ് പറഞ്ഞു. ആ രാജ്യത്തേക്ക് ലോകത്തിന്റെ പല ഭാഗത്തുനിന്നും 18 ട്രില്യൻ ഡോളറിൽ അധികം അമേരിക്കയിലേക്ക് താൻ എത്തിച്ചു എന്ന് ട്രംപ് അവകാശപ്പെട്ടു. ഇപ്പോൾ അമേരിക്കയാണ് ലോകത്തെ ഏറ്റവും മികച്ച രാജ്യം.

ഇന്ന് യുഎസ് അതിർത്തി “സുരക്ഷിതമാണ്. ശത്രുക്കൾ അതിർത്തി കടക്കാൻ ഭയപ്പെടുന്നു. സൈന്യവും പോലീസും അതിർത്തി ശക്തമാക്കി. അമേരിക്ക മുമ്പെങ്ങുമില്ലാത്തവിധം വീണ്ടും ബഹുമാനിക്കപ്പെടുന്നു” എന്ന് ട്രംപ് പറഞ്ഞു. എന്നാൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെ പ്രതിഷേധിച്ച അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അദ്ദേഹം ഒഴിവാക്കി.

തന്റെ താരിഫുകളിലൂടെ “അതിശയകരമായ സാമ്പത്തിക മാറ്റം” അമേരിക്കയിൽ ഉണ്ടായതായി ട്രംപ് അവകാശപ്പെട്ടു. താരിഫുകൾ ചുമത്തുക വഴി അമേരിക്കൻ ജനതയുടെ ആദായ നികുതി പൂർണമായും ഒഴിവാക്കാനാകുമെന്ന് ട്രംപ് പറഞ്ഞു. താരിഫുകൾക്കെതിരായ സുപ്രീം കോടതിയുടെ സമീപകാല വിധിയെ അദ്ദേഹം “നിരാശാജനകവും” “നിർഭാഗ്യകരവും” എന്ന് വിളിച്ചു. സുപ്രീംകോടതിയിലെ എല്ലാ ജഡ്ഡിമാരും അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ എത്തിയിരുന്നു. എന്നാൽ അവരെ പേരെടുത്തോ കടുത്ത വാക്കുകൾ ഉപയോഗിച്ചോ വിമർശിക്കാൻ ട്രംപ് തുനിഞ്ഞില്ല.

ഇറാനെതിരെ സാധ്യമായ സൈനിക നീക്കത്തെക്കുറിച്ചുള്ള തൻ്റെ നിലപാട് ട്രംപ് രാത്രിയും വ്യക്തമാക്കിയില്ല. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ യുഎസ് സൈനിക വിന്യാസമാണ് മിഡിൽ ഈസ്റ്റിൽ ആഴ്ചകളായി നടക്കുന്നത്. ഇറാനുമായുള്ള തർക്കം നയതന്ത്രത്തിലൂടെ പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഇറാനെ ആണവായുധം വികസിപ്പിക്കാൻ താൻ “ഒരിക്കലും” അനുവദിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം മറ്റൊരു വിഷയത്തിലേക്ക് കടന്നു – യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടാൽ അദ്ദേഹം എന്ത് ചെയ്യുമെന്ന കാര്യത്തിൽ കോൺഗ്രസിലെ ജനപ്രതിനിധികളെയും ലോകമെമ്പാടുമുള്ള ജനങ്ങളെയും ഒരുപോലെ ആകാംക്ഷയിലാഴ്ത്തിക്കൊണ്ടാണ് അദ്ദേഹം ആ സംസാരം അവസാനിപ്പിച്ചത്. ഇറാനെ ഏറ്റവും വലിയ ഭീകരവാദികളുടെ രാജ്യമെന്നും ട്രംപ് വിശേഷിപ്പിച്ചു.

വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി, വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുമ്പോൾ പൗരത്വം തെളിയിക്കുന്ന രേഖ നിർബന്ധമാക്കുന്ന ‘സേവ് അമേരിക്ക ആക്ട്’ (Save America Act) കോൺഗ്രസ് പാസാക്കുമെന്നും ട്രംപ് പറഞ്ഞു.തിരഞ്ഞെടുപ്പിലെ “അനിയന്ത്രിതമായ” തട്ടിപ്പുകളിൽ നിന്ന് ഈ നിയമം സംരക്ഷണം നൽകും. ബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “അവർ ഇത് ചെയ്യാൻ ആഗ്രഹിക്കാത്തതിന് കാരണം… അവർക്ക് കള്ളത്തരം കാണിക്കണം എന്നുള്ളതുകൊണ്ടാണ്. എന്നാൽ, പേര് മാറ്റിയ പൗരന്മാരെയും മറ്റും വോട്ട് ചെയ്യുന്നതിൽ നിന്ന് തടയാൻ ഈ നിയമനിർമ്മാണം കാരണമാകുമെന്ന് ഡെമോക്രാറ്റുകൾ പറയുന്നു. ,” അദ്ദേഹം കൂട്ടിച്ചേർത്തു.

മാതാപിതാക്കളുടെ സമ്മതമില്ലാതെ കുട്ടികൾ ലിംഗമാറ്റ ചികിത്സ തേടുന്നത് സംസ്ഥാനങ്ങൾ നിരോധിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.”കുട്ടികളെ അവരുടെ മാതാപിതാക്കളിൽ നിന്ന് അടർത്തിയെടുത്ത് മറ്റൊരു ലിംഗത്തിലേക്ക് മാറ്റാൻ ഒരു സംസ്ഥാനത്തെയും അനുവദിക്കരുത് എന്ന കാര്യത്തിൽ നമുക്കെല്ലാവർക്കും യോജിക്കാമല്ലോ,” അദ്ദേഹം കോൺഗ്രസിനോട് പറഞ്ഞു. ലിംഗമാറ്റ ചികിത്സകൾ ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾക്ക് സാധാരണയായി അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. ഇത് കേട്ടിട്ടും എഴുന്നേറ്റ് നിന്ന് കൈയടിക്കാതിരുന്ന ഡെമോക്രാറ്റുകളെ അദ്ദേഹം വിമർശിച്ചു.

“നമ്മുടെ കാലത്തെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്. ഒബാമാകെയർ എന്നും അറിയപ്പെടുന്ന താങ്ങാനാവുന്ന പരിചരണ നിയമമാണ് ഉയർന്ന ചെലവുകൾക്ക് കാരണമെന്ന് ട്രംപ് പറയുന്നു, ഇൻഷുറൻസ് കമ്പനികൾ ആ നയങ്ങൾ സമ്പന്നരാകാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖല സുതാര്യമാക്കാൻ താൻ ശ്രമിക്കുമെന്നും ” മരുന്നുകളുടെ അമിതമായ വിലക്കയറ്റം” അവസാനിപ്പിക്കുമെന്നും പ്രസിഡന്റ് പറയുന്നു. മറ്റ് പ്രസിഡന്റുമാർ “എല്ലാവരും വാചാലരായിരുന്നു, നടപടിയെടുക്കാൻ തയ്യാറായില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

രാജ്യത്തിന്റെ നിലവിലെ അവസ്ഥയിലും ട്രംപിന്റെ നേതൃത്വത്തിലും യുഎസിലെ പലരും അതൃപ്തരാണെന്ന് സർവേകൾ സൂചിപ്പിക്കുന്ന സമയത്താണ് ട്രംപിൻ്റെ പ്രസംഗം നടന്നത് എന്നാൽ തൻ്റെ നിലപാടുകളിലോ തീരുമാനങ്ങളിലോ തരിമ്പു പോലും മാറ്റം കൊണ്ടുവരുന്നതിൻ്റെ ഒരു തരി സൂചനപോലും ട്രംപ് നൽകിയില്ല.

പകരം, ഈ വർഷം അവസാനത്തോടെ നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ട്, അദ്ദേഹം തിരഞ്ഞെടുപ്പ് ഒരു പ്രചാരണ പ്രസംഗം നടത്തുകയായിരുന്നു. തന്റെ വിശ്വസ്തരായ അനുയായികൾക്ക് ദേശസ്നേഹത്താൽ പ്രചോദിതരാകാൻ പാകത്തിനുള്ള വാക്കുകൾ ഉദ്ഘോഷിക്കുകയും തന്റെ രാഷ്ട്രീയ എതിരാളികളെ പരിഹസിക്കുകയും ചെയ്തതുകൊണ്ടായിരുന്നു ട്രംപിൻ്റെ പോക്ക്.

നാടകീയമായ പ്രകടനങ്ങൾ നിറഞ്ഞ ഒരു പ്രസംഗമായിരുന്നു അത് – ഒരിക്കൽ ഒരു റിയാലിറ്റി ടെലിവിഷൻ ഷോ നടത്തിയ വ്യക്തിയെന്ന നിലയിൽ ട്രംപ് അത് ആസ്വദിക്കുന്നതായി തോന്നുന്ന തരത്തിൽ, ക്യാമറകൾക്ക് വേണ്ടി നടത്തിയ ഒരു പ്രസംഗമായിരുന്നു അത്.

തുടക്കത്തിൽ, അദ്ദേഹം യുഎസ് ഒളിമ്പിക് പുരുഷ ഹോക്കി ടീമിനെ ഗാലറിയിലേക്ക് സ്വാഗതം ചെയ്തു. റിപ്പബ്ലിക്കൻമാർ “യുഎസ്എ!” എന്ന് ആർത്തുവിളിച്ചപ്പോൾ അവർ സ്വർണ്ണ മെഡലുകൾ ഉയർത്തിപ്പിടിച്ചു, ഡെമോക്രാറ്റുകളും എഴുന്നേറ്റു നിന്ന് കൈയടിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു സൈനികനും കഴിഞ്ഞ വർഷത്തെ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 165 പേരെ രക്ഷപ്പെടുത്തിയ കോസ്റ്റ് ഗാർഡ് സൈനികനും കോൺഗ്രസ്ഷണൽ മെഡൽ ഓഫ് ഓണറും ലെജിയൻ ഓഫ് മെറിറ്റ് അവാർഡും സമ്മാനിച്ചു.

ജനുവരി ആദ്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള ഓപ്പറേഷനിൽ പരിക്കേറ്റ ഹെലികോപ്റ്റർ പൈലറ്റിനെയും അദ്ദേഹം പ്രശംസിച്ചു.

US President Donald Trump delivered his annual address to a joint session of Congress, setting the record for the longest-ever State of the Union speech, clocking in at almost 1 hour and 50 minutes

Share Email
LATEST
More Articles
Top