ഒബാമയെ കുരങ്ങിനോട് ഉപമിച്ച വീഡിയോ പങ്കു വെച്ച സംഭവത്തില്‍ ട്രംപിനെ ന്യായീകരിച്ച് വാന്‍സ്

ഒബാമയെ കുരങ്ങിനോട് ഉപമിച്ച വീഡിയോ പങ്കു വെച്ച സംഭവത്തില്‍ ട്രംപിനെ ന്യായീകരിച്ച് വാന്‍സ്

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും പത്‌നി മിഷേല്‍ ഒബാമയുടേയും തല കുരങ്ങിന്റെ ഉടലില്‍ ബന്ധിപ്പിക്കുന്ന രീതിയിലെ എഐ വിഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് വിവാദമായ സംഭവത്തില്‍ ട്രംപിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.

വൈറ്റ് ഹൗസ് ജീവനക്കാരന്‍ പോസ്്റ്റ് ചെയ്തതാണെന്നും പ്രസിഡന്റ് വീഡിയോ പൂര്‍ണമായും കണ്ടിട്ടില്ലെന്നും വിവാദമായതിനു പിന്നാലെ ട്രംപ് വീഡിയോ പൂര്‍ണണായി കാണുകയും അപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയതുവെന്നും വാന്‍സ് പറഞ്ഞു. ഇതിനു ശേഷമുണ്ടാവുന്ന വിവാദങ്ങള്‍ക്ക് കാമ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. തിരക്കിനിടയില്‍ താന്‍ ആ വീഡിയോ ശ്രദ്ധിച്ചിരുന്നി ല്ലെന്നു പറഞ്ഞ വാന്‍സ് അതിലേക്ക് ശ്രദ്ധിച്ചപ്പോഴേയ്ക്കും വിവാദം അവസാനിച്ചിരുന്നതായും കൂട്ടിച്ചേര്‍ത്തു.


വിവാദ വീഡിയോയേക്കാള്‍ പ്രധാന പ്രശ്‌നങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരി ക്കേണ്ടതായുള്ളതായും കൂട്ടിച്ചേര്‍ത്തു.വീഡിയോ പോസ്റ്റ് ചെയ്തതിന് ട്രംപ് ക്ഷമ ചോദിക്കണോ എന്ന് ചോദിച്ചപ്പോള്‍, ‘ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം അത് നീക്കം ചെയ്തതില്‍ അദ്ദേഹം ക്ഷമ ചോദിക്കേണ്ട കാര്യമില്ല.വാന്‍സ് കൂട്ടിച്ചേര്‍ത്തു.

Vance recently spoke about President Donald Trump’s viral AI-generated video of the Obamas as apes that he shared on his social media platform

Share Email
LATEST
More Articles
Top