വിഎസിന്റെ വിശ്വസ്ഥന്‍ എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി?

വിഎസിന്റെ വിശ്വസ്ഥന്‍ എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി?

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴയില്‍ നിന്നും വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ പഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന എ സുരേഷ് ഇക്കുറു യുഡിഎഫ് സ്വതന്ത്രനായി ജനവിധി തേടും. പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥ പാലക്കാട് എത്തുമ്പോള്‍ സുരേഷ് ജാഥയില്‍ പങ്കാളിയാകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് .

സിപിഎം ശക്തികേന്ദ്രമായ മലമ്പുഴയില്‍ സുരേഷ് മത്സരത്തിനിറങ്ങുന്നതോടെ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പതിറ്റാണ്ടുകളോളം വി എസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന സുരേഷ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ സുരേഷ് തന്നെ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തില്‍ തീരുമാനം അവസാന ഘട്ടത്തിലാണ്. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിട്ട് 11 വര്‍ഷത്തോളമായെന്നും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സുരേഷ് മുമ്പ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരരംഗത്തേയ്ക്ക് വരുന്നത്.

VS’s confidant A. Suresh is the UDF candidate in Malampuzha?

Share Email
LATEST
Top