ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നതിനിടെ  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആഗോള അയ്യപ്പ സംഗമത്തിലും വന്‍ സാമ്പത്തീക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം നടക്കുന്നതിനിടെ  സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ആഗോള അയ്യപ്പ സംഗമത്തിലും വന്‍ സാമ്പത്തീക ക്രമക്കേടെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട:  ശബരിമല സ്വര്‍ണ ക്കൊ ള്ളില്‍ അന്വേഷണം ഒരു വശത്തു നടക്കുന്ന തിനിടെ വീണ്ടും ദേവസ്വംബോ ര്‍ഡിനേയും സര്‍ക്കാരിനേയും പ്രതിരോ ധത്തിലാക്കി പമ്പയിലെ അയ്യപ്പ സംഗമ ത്തില്‍  ക്രമ ക്കേടെന്ന റിപ്പോര്‍ട്ട്. അയ്യപ്പ സംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിനെന്ന പേരില്‍  എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണി ക്കുക യോ അവര്‍ എത്തുകയോ ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസാണ് നടന്നതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട.


ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദ ഗോവിന്ദം ഭജന്‍സിന്റെ പേരാണ് വ്യക്ത മാക്കിയിരുന്നത്. എന്നാല്‍ പമ്പയിലോ സന്നിധാനത്തോ തങ്ങള്‍ പരിപാടികല്‍  അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗായകന്‍ ഇഷാന്‍ദേവിന്റെ നേതൃത്വ ത്തിലുള്ള സംഘമാണ് ഭക്തിഗാനസദസ് അവതരിപ്പിച്ചത്.അവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നിശ്ചയിച്ചിരുന്നത്.

ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലാണ്. സംഗമദിനം വിജയ് യേശു ദാസ്, വീരമണി രാജു, ഉള്‍പ്പെ ടെയു ള്ളവ രുടെ അയ്യപ്പഭക്തിഗാനമേള നടന്നി രുന്നു. എന്നാല്‍ ഇതിന്റെ ചെലവും കണ ക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെയല വായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്ത മാക്കുന്നത്. ടാക്സി ചാര്‍ജ് ഇനത്തില്‍ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിക്കായി
കട്ടിലും മെത്തയും വാങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

While the investigation into the Sabarimala gold robbery is ongoing, the report puts the government on the defensive, alleging major financial irregularities in the global Ayyappa Sangam.

Share Email
LATEST
More Articles
Top