ന്യൂഡൽഹി: അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമ ന്ത്രി ഹർദീപ് സിങ് പുരി നടത്തിയ ഇമെയി ൽ കൈമാറ്റം സംബന്ധിച്ച് വിശദീകരണം നൽകണമെന്ന് ആവശ്യവുമായി കോ ൺഗ്രസ്. വിവാദത്തിൽ കേന്ദ്ര മന്ത്രി കള്ളം പറഞ്ഞതായി കോൺഗ്രസ് വക്താവ് പ വൻ ഖേര.
കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എപ്സ്റ്റീ നുമായി നടത്തിയ 62 ഇ-മെയിൽ കൈമാറ്റ ങ്ങളെയും 14 കൂടിക്കാഴ്ച കളെയുംപറ്റി അദ്ദേഹം വിശദീകരി ക്കണമെന്നും പവൻ ഖേര ആവശ്യപ്പെട്ടു.. എപ്സ്റ്റീനുമായി നടത്തിയ കൂടിക്കാഴ്ച യ്ക്കിടെ ചർച്ചചെ യ്ത തെന്തെന്ന് വ്യക്തമാക്കാൻ തയ്യാറാ കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ആരോപണങ്ങൾ ഹർദീപ് സിങ് പുരി നിഷേധിച്ചു.
പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകൾ അനുസരിച്ച് 2014-നും 2017-നുമിടയിൽ ഹർദീപ് സിങ് പുരി എപ്സ്റ്റീന് 32 മെയിലും എപ്സ്റ്റീൻ തിരിച്ച് 30 മെയിലും അയച്ചിട്ടു ണ്ടെന്നും രണ്ടുപേരും പരസ്‌പരം 14 തവണ കൂടിക്കാഴ്ചനടത്തിയെന്നും പവൻ ഖേര ആരോപിച്ചു. നരേന്ദ്രമോദി അധികാരത്തി ൽ വന്നതിനുശേഷമാണ് കൂടിക്കാഴ്ചക ളെന്നും 2014-ൽ സർക്കാർ ചുമതലകൾ വഹിക്കാത്ത ഹർദീപ് സിങ് എങ്ങനെയാ ണ് സർക്കാർ നയങ്ങൾ എപ്സ്റ്റീനുമായി ചർച്ചചെയ്തതെന്ന് വ്യക്തമാക്കണമെന്നും പവൻഖേര പറഞ്ഞു.
എന്നാൽ, താൻ എപ്സ്റ്റീനുമായി കൂടിക്കാഴ്‌ച നടത്തിയെന്ന്സമ്മതിച്ച ഹർദീപ് സിങ് ഈ കൂടിക്കാഴ്ച കളും എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങ ളും തമ്മിൽബന്ധമില്ലെന്ന് പറഞ്ഞു.
Why did Union Minister Hardeep Singh Puri exchange 62 emails with Epstein? Congress demands Union Minister’s resignation













