ധന്യന്‍ മാര്‍ മാക്കില്‍ ക്വിസ് മത്സര വിജയികള്‍

ധന്യന്‍ മാര്‍ മാക്കില്‍ ക്വിസ് മത്സര വിജയികള്‍

സിജോയ് പറപ്പള്ളില്‍

ഷിക്കാഗോ: ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 112-മത് ചരമവാര്‍ഷികത്തോടനുബന്ധിച്ചു അമേരിക്കയിലെ ക്‌നാനായ റീജിയണില്‍ നടത്തിയ ക്വിസ് മത്സര വിജയികള്‍ .

അഷിത & എയ്ഡന്‍, തെള്ളത്തുകുന്നേല്‍ (സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോര്‍ക്ക്) ഒന്നാം സ്ഥാനം നേടി. ജോയ് & മേരി, കുഴിയാംപറമ്പില്‍ (കാനഡ മിഷന്‍) രണ്ടാം സ്ഥാനവും റിയ
കൂട്ടങ്കല്‍ (സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി, ന്യൂയോര്‍ക്ക്) മൂന്നാം സ്ഥാനവും നേടി.

സൈബു & റജിമോള്‍ പതിയിലാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ബിഷപ്പ് മാര്‍ മാത്യു മാകില്‍ സ്ഥാപിച്ച വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ ആയിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ധന്യന്‍ മാര്‍ മാത്യു മാക്കീല്‍ കോട്ടയത്തുള്ള മഞ്ഞൂര്‍ എന്ന സ്ഥലത്ത് 1851 മാര്‍ച്ച് 27-നാണ് ജനിച്ചത്. 1874 മെയ് 30-ന് അദ്ദേഹം വൈദികനായി. 1896-ല്‍ രൂപീകരിച്ച ചങ്ങനാശേരി വികാരിയാത്തിന്റെ ആദ്യ സ്വദേശീയ ബിഷപ്പായും, 1911-ല്‍ ക്‌നാനായ കത്തോലിക്കര്‍ക്കായി രൂപീകരിച്ച കോട്ടയം വികാരിയാത്തിന്റെ ആദ്യ വികാരി അപ്പോസ്‌തോലിക്കായും നിയമിതനായി.

1914 ജനുവരി 26-ന് അന്തരിച്ച അദ്ദേഹത്തെ 2009-ല്‍ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പ ദൈവദാസനായി പ്രഖ്യാപിച്ചു. പിന്നീട് 2025 മെയ് 22-ന്, പാപ്പ ലിയോ പതിനാലാമന്‍, അദ്ദേഹത്തെ ധന്യന്‍ പദവിയിലേക്ക് ഉയര്‍ത്തി.

Winners of the Dhanyan Mar Macil Quiz Competition

Share Email
LATEST
Top