തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിക്കുന്ന “ആർദ്രം 2026 – സേവനത്തിന്റെയും സംസ്കാരത്തിന്റെയും മികവിന്റെയും ആഗോള സംഗമം” ഫെബ്രുവരി 25, 2026ന് തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വച്ച് ഭംഗിയായി നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി നേതാക്കളെയും സാമൂഹിക-രാഷ്ട്രീയ പ്രമുഖരെയും ഒരുമിപ്പിക്കുന്ന മഹാസംഗമമാണിത്.
കേരള നിയമസഭാ സ്പീക്കർ ശ്രീ . എ. എൻ. ഷംസീർ മുഖ്യാതിഥിയായി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കുന്ന പ്രമുഖർ:
ശ്രീ ജി.ആർ. അനിൽ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി;
ജെ. ചിഞ്ചു റാണി, മൃഗസംരക്ഷണ-ഡയറി വികസന മന്ത്രി;
അഹമ്മദ് ദേവർകോവിൽ, എം.എൽ.എ & മുൻ മന്ത്രി;
അനൂപ് ജേക്കബ്, എം.എൽ.എ;
പി. ഉബൈദുള്ള, എം.എൽ.എ;
കെ. മുരളീധരൻ, മുൻ മന്ത്രി & മുൻ എം.പി;
വി.വി. രാജേഷ്, തിരുവനന്തപുരം മേയർ;
അജിത് കൊല്ലശ്ശേരി, സി.ഇ.ഒ, നോർക റൂട്ട്‌സ്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ആരംഭിച്ച ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയാണ് പരിപാടിയുടെ പ്രധാന ആകർഷണം. ഈ പദ്ധതിയിലൂടെ 100 അർഹരായ നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ഓരോരുത്തർക്കും ₹1,00,000 (ഒരു ലക്ഷം രൂപ) വീതം ധനസഹായം നൽകുന്നു.

പദ്ധതിയുടെ ആദ്യഘട്ടമായി 25 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ഫെബ്രുവരി 25ന് ചടങ്ങിൽ നടക്കും.
ഗ്ലോബൽ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തോടെയാണ് പരിപാടി ആരംഭിക്കുന്നത്. തുടർന്ന് ഹെൽത്ത്‌കെയർ എക്സലൻസ് അവാർഡുകൾ, നഴ്സിംഗ് സ്കോളർഷിപ്പ് വിതരണം, സാംസ്കാരിക പരിപാടികൾ, വനിതാ ഫോറം ഭവനത്തിന്റെ താക്കോൽദാനം, ഫെല്ലോഷിപ്പ്, ഡിന്നർ, നെറ്റ്‌വർക്കിംഗ്, വാക്കത്തോൺ എന്നിവയും സംഘടിപ്പിക്കും.
ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടാക്കൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷാജി മാത്യു, ട്രഷറർ സണ്ണി ജി വെളിയത്ത്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടാൽ, അഡ്വൈസറി ബോർഡ് ചെയർമാൻ ടി. പി. വിജയൻ എന്നിവരുടെ നേതൃത്വത്തിലും, ഇന്ത്യ റീജിയനും ട്രാവൻകൂർ പ്രൊവിൻസിന്റെയും സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തെ ഒന്നിപ്പിക്കുന്നതും, സേവന-സാമൂഹിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ മഹാസംഗമത്തിൽ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടാൽ അറിയിച്ചു.
World Malayali Council Global Conference to be held in Thiruvananthapuram













