ലണ്ടന്‍ : റഷ്യ ഒറ്റരാത്രികൊണ്ട് യുക്രെയ്നി ലേക്ക് 300 ഡ്രോണുകളും 50 മിസൈ ലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയ തായി യുക്രയിന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി. റഷ്യന്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരു കുട്ടി ഉള്‍പ്പെ ടെ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന യുക്രയിന്‍ വ്യക്തമാക്കി.
യുക്രയിന്റെ ഊര്ജമേഖലയെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തിയതെന്നു വ്ളോ ഡിമര്‍ സെലെന്‍സ്‌കി സോഷ്യല്‍ മീഡിയ യില്‍ പറഞ്ഞു. ആക്രമണത്തില്‍ ജനവസാ കേന്ദ്രങ്ങള്‍ക്കും റെയില്‍വേ സ്റ്റേഷനുക ള്‍ക്കും നാശനഷ്ടമുണ്ട്.
യുക്രയിന്‍ തലസ്ഥാനമായ കീവിലും പരിസര പ്രദേശങ്ങളിലും ആക്രമണം നടത്തിയതായി സെലെന്‍സ്‌കി പറഞ്ഞു. ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചു. ഡിനിപ്രോ, കിറോവോഹ്രാഡ്, മൈക്കോ ലൈവ്, ഒഡെസ, പോള്‍ട്ടാവ, സുമി മേഖലകളും ആക്രമണനീക്കമുണ്ടായി. റഷ്യ തൊടുത്ത 297 ഡ്രോണുകളില്‍ 274 എണ്ണവും 50 മിസൈലുകളില്‍ 43 എണ്ണവും വിജയകരമായി തടഞ്ഞതായി ഉക്രെയ്ന്‍ വ്യോമസേന അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ റഷ്യ 1300 റോളം ഡ്രോണുകള്‍ ആണ് വിക്ഷേപിച്ചത്. കൂടാതെ 96 മിസൈലുകളും ഡസന്‍ കണക്കിന് ബാലിസ്റ്റിക് ബോംബുകളും ഉള്‍പ്പെടുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു.
ഇതിനിടെ റഷ്യന്‍ മേഖലയിലേക്ക് യുക്രയിന്‍ ആക്രണം അഴിച്ചുവിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. റഷ്യന്‍ പ്രദേശങ്ങളില്‍ ഒറ്റരാത്രികൊണ്ട് 86 ഡ്രോണ്‍ ആക്രമണങ്ങള്‍ നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ഗൊറോഡ് മേഖലയില്‍ ു കാറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഗവര്‍ണര്‍ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു.
യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ശനിയാഴ്ച ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍, ഉക്രെയ്‌നും റഷ്യയും അടുത്ത മൂന്ന് ആഴ്ചക ള്‍ക്കു ള്ളില്‍ പുതിയൊരു സമാധാന ചര്‍ച്ച നട ത്തിയേക്കാമെന്ന് പറഞ്ഞതിന് പിന്നാലെ യാണ് രാത്രിയിലെ ആക്രമണങ്ങള്‍ ഉണ്ടായത്.
Zelensky says Russia launched 345 drones and missiles into Ukraine overnight













