വി.ഡി സതീശനുമായി സംവാദത്തിനു തയാറെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

വി.ഡി സതീശനുമായി സംവാദത്തിനു തയാറെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംവാദത്തിന് വെല്ലു വിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള സംവാദ വെല്ലുവിളി.

സര്‍ക്കാരിന്റെ എ പ്ലസ് നേട്ടങ്ങള്‍ വിവരിച്ചുകൊണ്ടഇതില്‍ സംവാദമാകാമോ എന്ന ചോദ്യമാണ് മുഖ്യമന്ത്രി ഉയര്‍ത്തി യിട്ടുള്ളത്.  മുഖ്യമന്ത്രിയുടെ വെല്ലുവിളി യില്‍  പ്രതിപക്ഷ നേതാവിന്റെ മറുപടി എന്താണെന്നാണ് ഇനി അറിയേണ്ടത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍രെ  കാലത്ത് നിര്‍മിച്ച വീടുകളുടെ അത്രയും പോലും 10 കൊല്ലത്തിനുള്ളില്‍  എല്‍ഡിഎഫ് സര്‍ക്കാര്‍ പണിതിട്ടില്ലെന്നാണ് പ്രതിപക്ഷ നേതചാവ് കഴിഞ്ഞ ദിവസം ആരോപണം മുന്നോട്ടുവെച്ചത്. വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഏത് വേദിയും തുറന്ന സംവാദത്തിന് താന്‍ തയാറാണെന്നും അദ്ദേഹം ഇന്നലെ വെല്ലുവിളിച്ചിരുന്നു.

ഡിവൈഎഫ്‌ഐ വയനാട്ടിലെ കോണ്‍ഗ്രസിന്റെ സ്ഥലത്ത് കുടില്‍ കെട്ടി സമരം നടത്തിയാല്‍ അവരെ അടിച്ചോടിക്കുമെന്നും പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അത് ഞങ്ങള്‍ വാങ്ങിയ സ്ഥലം ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയും. ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

Chief Minister Pinarayi declares readiness for dialogue with V.D. Satheesan

Share Email
LATEST
More Articles
Top