ജോര്‍ജിയയില്‍ ആറാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി സംഘട്ടനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

ജോര്‍ജിയയില്‍ ആറാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി സംഘട്ടനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു

വില്ലറിക്ക: ജോര്‍ജിയയില്‍ ആറാംക്ലാസുകാരിയായ 12 വയസുകാരി സഹപാഠിയുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. ഡഗ്ലസ് കൗണ്ടിയിലെ മേസണ്‍ ക്രീക്ക് മിഡില്‍ സ്‌കൂളിലെ ജാഡ വെസ്റ്റ് എന്ന വിദ്യാര്‍ഥിനി സ്‌കൂളിനു സമീപമുള്ള ബസ് സ് റ്റോപ്പിലാണ് സഹപാഠിയുമായി ഏറ്റുമുട്ടിയത് . തുടര്‍ന്നു കുഴഞ്ഞു വീണ വിദ്യാര്‍ഥിനിയിയെ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

അറ്റ്‌ലാന്റയില്‍ നിന്ന് 48 കിലോമീറ്റര്‍ അകലെയുള്ള വില്ല റിക്കയിലാണ് ജാഡ വെസ്റ്റ് താമസിച്ചിരുന്നത്. മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട വിദ്യാര്‍ഥിനിയും മറ്റു വിദ്യാര്‍ഥിയുമായുള്ള സംഘട്ടന്നത്തിന്റെ വീഡിയോ പരിശോധിക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടം ഫലങ്ങള്‍ക്കായി കാത്തിരിക്കുക യാണെന്നും പോലീസ് വക്താവ് സാര്‍ജന്റ് സ്‌പെന്‍സര്‍ ക്രോഫോര്‍ഡ് ബുധനാഴ്ച പറഞ്ഞു. കുറ്റം ചുമത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് പ്രോസിക്യൂട്ടര്‍മാരുമായി ഈ ആഴ്ച അവസാനം കൂടിക്കാഴ്ച നടത്താന്‍ പോലീസ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാഡയുടെ ബന്ധു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ജാഡയും മറ്റൊരു പെണ്‍കുട്ടിയും പരസ്പരം ആക്രോശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് കാണാം. തുടര്‍ന്ന് അവര്‍ അടുത്തേക്ക് വരികയും അടിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍, അവര്‍ നടപ്പാതയിലേക്ക് വീഴുകയും സംഘര്‍ഷം തുടരുകയുമായിരുന്നു. വഴിയാത്രക്കാരിയായ ഒറു സ്ത്രീ ഇടപെട്ടാണ് രണ്ടുപേരെയും പിന്തിരിപ്പിച്ചുവിട്ടത്.. തുടര്‍ന്ന് ബാഗ് എടുത്ത് വീട്ടിലേക്ക് പോയ ജാഡ കുറച്ചു ദൂരെ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു യുവാവ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാഡയുടെ അമ്മായി ഡി’ക്വാല മക്ലെന്‍ഡന്‍ ഞായറാഴ്ച ഫേസ്ബുക്കില്‍ ജാഡ മരിച്ചുവെന്ന് കുറിച്ചു.

12-year-old girl dies days after collapsing following fight near school bus stop

Share Email
Top