ന്യൂഡല്‍ഹി: ഇറാനു നേരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കത്തെ തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് നിശ്ചലമയാതോടെ ലോക കപ്പല്‍ ചരക്ക് ഗതാഗതം തന്നെ താറുമാറായി കിടക്കുന്നതില്‍ അകപ്പെട്ട് 21 ഇന്ത്യന്‍ കപ്പലുകളും. ഈ കപ്പലുകളിലായി 611 ജീവനക്കാരാണ് ദിവസങ്ങളായി കടലില്‍ കുടുങ്ങിയിട്ടുളളത്.
ഇതിനിടെ ഇറാനില്‍ നിന്ന് ഇന്ത്യന്‍ എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാനുള്ള ചര്‍ച്ചകള്‍ ശക്തമാക്കി ഇന്ത്യ. രണ്ട് എണ്ണകപ്പലുകള്‍ക്ക് യാത്രാനുമതി നല്കിയിരുന്നു. കൂടുതല്‍ കപ്പലുകള്‍ കടത്തിവിടുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്ന സഹാചര്യത്തിലാണ് ഇന്ത്യ പ്രശ്‌നപരിഹാര ചര്‍ച്ചകള്‍ തുടങ്ങിയത്.21 ഇന്ത്യന്‍ ചരക്കു കപ്പലുകളും ടാങ്കറുകളുമാണ് ഇപ്പോഴും ഹോര്‍മുസ് കടലിടുക്കിലുള്ളത്. 611 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലില്‍ കുടുങ്ങി കിടക്കുന്നത്. കപ്പലുകളും ജീവനക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടിയാണ് സര്‍ക്കാന്‍ ഒരുക്കുന്നത്.
ഇതിനിടെ ഇന്ത്യ ഇറാന് അവശ്യമരുന്നുകള്‍ കൈമാറിയതിന് ഇറാന്‍ നന്ദി അറിയിച്ചു. ഇറാനുള്ള മാനുഷിക പരിഗണന എന്ന നിലയ്ക്ക് ഇറാനിയന്‍ റെഡ് ക്രസന്റിന് ഇന്നലെ സര്‍ക്കാര്‍ മരുന്നുകള്‍ കൈമാറിയിരുന്നു.
21 Indian ships and 611 crew members stranded in the Strait of Hormuz













