ഇറാനില്‍ ഇന്റര്‍നെറ്റ് വിശ്ചേദിച്ചിട്ട് 30 ദിവസം പിന്നിട്ടു

ഇറാനില്‍ ഇന്റര്‍നെറ്റ് വിശ്ചേദിച്ചിട്ട് 30 ദിവസം പിന്നിട്ടു

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇറാനില്‍ വിശ്ചേദിക്കപ്പെട്ട ഇന്റര്‍നെറ്റ് സംവിധാനം ഇതുവരേയും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. ഞായറാഴ്ച്ച ആയതോടെ ഇന്റര്‍നെറ്റ് വിശ്ചേദിക്കപ്പെട്ടിട്ട് ഒരുമാസമായി. ഇതോടെ ഒരുമാസമക്കാലമായി ലക്ഷക്കണക്കിന് ആളുകള്‍ക്ക് ആശയവിനിമയത്തിന് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

”ഇറാനിലെ ഇന്റര്‍നെറ്റ് ബ്ലാക്ക്ഔട്ട് ഇപ്പോള്‍ 30-ാം ദിവസത്തിലേക്ക് പ്രവേശിച്ചിരി ക്കുകയാണ്. 696 മണിക്കൂറായി ഈ നിയന്ത്രണം തുടരുകയാണെന്നു ഇന്റര്‍നെറ്റ് നിരീക്ഷണ സംഘടനയായ നെറ്റ്ബ്ലോക്ക്‌സ് എക്‌സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു. ആഗോള വിവരങ്ങള്‍ ഒന്നും ലഭ്യമാകാത്ത സാഹചര്യങ്ങളാണ് ഇറാനിലെ പൗരന്‍മാര്‍ അഭിമുഖീകരിക്കുന്നത്. ഇതിനിടെ ഇറാനിലെ എണ്ണയ്ക്ക് താത്പര്യം പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരണം നടത്തി.

30 days after internet shutdown in Iran: Trump expresses interest in Iranian oil

Share Email
LATEST
More Articles
Top