ഓസ്ര്‌ടേലിയയില്‍ എബിസി പത്രപ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി; പ്രക്ഷേപണങ്ങള്‍ പലതും തടസപ്പെട്ടു

ഓസ്ര്‌ടേലിയയില്‍ എബിസി പത്രപ്രവര്‍ത്തകര്‍ 24 മണിക്കൂര്‍ സമരം തുടങ്ങി; പ്രക്ഷേപണങ്ങള്‍ പലതും തടസപ്പെട്ടു

സിഡ്‌നി: ഓസ്‌ട്രേലിയയുടെ ദേശീയ ബ്രോഡ്കാസ്റ്റിംഗ് മാധ്യമമായ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനിലെ (എബിസി)ജീവനക്കാര്‍ 24 മണിക്കൂര്‍ പണിമുടക്കുന്നു. വേതന വര്‍ധനവ്, തൊഴിലിടങ്ങളിലെ അസ്ഥിരത തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് 24 മണിക്കൂര്‍ സമരം ആരംഭിച്ചത്. 20 വര്‍ഷത്തിനിടെ ആദ്യമായാണ് എബിസി മാധ്യമപ്രവര്‍ത്തകര്‍ സമര രംഗത്തിറങ്ങുന്നത്.

വേതനവര്‍ധന നിര്‍ദ്ദേശം യൂണിയന്‍ അംഗങ്ങളില്‍ ഭൂരിപക്ഷം തള്ളിയതിനെ തുടര്‍ന്നാണ സമരം. എബിസിയുടെ പ്രധാന പരിപാടികളായ ‘7.30” സായാഹ്ന വാര്‍ത്താപരിപാടിയും ബ്രേക്ക്ഫാസ്റ്റ് ഷോകളും സംപ്രേഷണം ചെയ്യില്ല. പകരം പഴയ എപ്പിസോഡുകളും മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത പരിപാടികളും പ്രക്ഷേപണം ചെയ്യും.

സിഡ്നിയിലും മെല്‍ബണ്‍ നഗരങ്ങളിലുമുള്ള എബിസി ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധങ്ങള്‍ നടത്തും. സമരത്തില്‍ പങ്കെടുക്കുന്നവര്‍ കറുപ്പ് വസ്ത്രം ധരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എബിസിയില്‍ 4,400-ല്‍ അധികം ജീവനക്കാരാണ് ഉള്ളത് . ഇതില്‍ ഏകദേശം 2,000 പേര്‍ വാര്‍ത്താ വിഭാഗത്തിലാണ്.

ABC journalists in Australia begin 24-hour strike; many broadcasts disrupted

Share Email
Top