ഐസിഇ കസ്റ്റഡിയില്‍ മരിച്ച അഫ്ഗാന്‍ പൗരന്‍ യുഎസ് സേനയ്ക്ക് അഫ്ഗാനിസ്ഥാനില്‍ സഹായം നല്കിയിരുന്ന വ്യക്തിയെന്നു റിപ്പോര്‍ട്ട്

ഐസിഇ കസ്റ്റഡിയില്‍ മരിച്ച അഫ്ഗാന്‍ പൗരന്‍ യുഎസ് സേനയ്ക്ക് അഫ്ഗാനിസ്ഥാനില്‍ സഹായം നല്കിയിരുന്ന വ്യക്തിയെന്നു റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ഇമിഗ്രേഷന്‍ വകുപ്പിന്റെ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ട അഫ്ഗാന്‍ പൗരന്‍ അമേരിക്ക അഫ്ഗാനില്‍ സൈനീക നീക്കം നടത്തിയപ്പോള്‍ അമേരിക്കയ്ക്ക് സഹായം നല്കിയ വ്യക്തിയെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ 13 ന് ഐസിഇ കസ്റ്റഡിയിലെടുത്ത മുഹമ്മദ് നസീര്‍ പക്ത്യാവലാണ് 14 ന് മരണപ്പെട്ടത്. പകത്യാവല്‍ അഫ്ഗാനിസ്ഥാനിലെ യുദ്ധസമയത്ത് യുഎസ് സേനയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്ന് കുടിയേറ്റ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഭിഭാഷക സംഘം പറയുന്നു.

ഡാളസിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഫീല്‍ഡ് ഓഫീസിലാണ് 41 കാരനായ മുഹമ്മദ് നസീര്‍ പക്ത്യാവാള്‍ മരണപ്പെട്ടത്. അഫ്ഗാനി സ്ഥാനിലെ യുദ്ധസമയത്ത് വര്‍ഷങ്ങളോളം മുഹമ്മദ് നസീര്‍ അമേരിക്കന്‍ സേന യ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി ഇയാളുടെ കുടുംബത്തിനുവേണ്ടി അഫ്ഗാന്‍ ഇവാക് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു. തന്റെ രാജ്യത്തിനു സ്ഥിരത കൈവരിക്കാനായി ഏറെ അപകടകരമായ ജോലിയായിരുന്നു മുഹമ്മദ് ചെയ്തിരുന്നതെന്നും ചുറ്റുമുള്ള ആളുകളെ സംരക്ഷിക്കാനും സഹായിക്കാനുമാണ് അത് ചെയ്തിരുന്നതെന്നുമായിരുന്നു മുഹമ്മദിന്റെ നിലപാട്. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിനു ശേഷം 2021 ല്‍ അമേരിക്ക യിലേക്ക് കൊണ്ടുവന്നു. സുരക്ഷയും മെച്ചപ്പെട്ട ജീവിതവും പ്രതീക്ഷിച്ചാണ് ഞങ്ങള്‍ ഇവിടെയെത്തിയതെന്നും പക്ത്യാവാളിിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

ടെക്‌സസിലെ ഡാളസിലെ പാര്‍ക്ക്ലാന്‍ഡ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ഇയാള്‍ മരണപ്പെട്ടുവെന്നാണ് ഞായറാഴ്ച ഐസിഇ പ്രസ്താവനയില്‍ പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള എസ്എന്‍എപി തട്ടിപ്പ് ആരോപിച്ചും മോഷണക്കുറ്റം ആരോപിച്ചും അറസ്റ്റിലായ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു ക്രിമിനല്‍ എന്നാണ് പക്ത്യാവാളിനെ ഐസിഇ വിശേഷിപ്പിച്ചത്.

പക്ത്യാവാള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈനികരെ സഹായിച്ചിട്ടുണ്ടോ എന്ന് ഐസിഇ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടില്ല.എന്നാല്‍ അദ്ദേഹത്തിന് ക്രിമിനല്‍ കുറ്റങ്ങളൊന്നുമില്ലെന്നും അഗന്‍ഇവാക് അവരുടെ പ്രസ്താവനയില്‍ പറഞ്ഞു.

അഫ്ഗാന്‍ ഇവാക് റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 13 ന് പക്ത്യാവല്‍ തന്റെ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ തയാറെടുക്കുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. മക്കള്‍ നോക്കി നില്‌ക്കെയാണ് അദ്ദേഹത്തെ വളഞ്ഞിട്ട് കൊണ്ടുപോയതെന്നും ഇവര്‍ വ്യക്ത മാക്കി. 2005 മുതല്‍ പക്ത്യാവാള്‍ ഒരു അഫ്ഗാന്‍ സ്‌പെഷ്യല്‍ ഫോഴ്സ് സൈനി കനായി സേവനമനുഷ്ഠിച്ചു, ഒരു ദശാബ്ദത്തിലേറെയായി യുഎസ് ആര്‍മി സ്‌പെഷ്യല്‍ ഫോഴ്സില്‍ ജോലി ചെയ്തുവെന്ന് അഫ്ഗാന്‍ഇവാക് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 ഓഗസ്റ്റ് 30 ന് യുഎസ് അദ്ദേഹത്തെ കാത്തലിക് ചാരിറ്റീസ് വഴി ടെക്‌സാസില്‍ പുനരധിവസിപ്പിച്ചു. പക്ത്യാ വാള്‍ തന്റെ അഭയ അഭിമുഖം പൂര്‍ത്തിയാക്കി, ഒരു വര്‍ക്ക് ഓതറൈസേഷനും സാധുവായ ഒരു സോഷ്യല്‍ സെക്യൂരിറ്റി നമ്പറും കൈവശം വച്ചിരുന്നുവെന്ന് അഫ്ഗാന്‍ഇവാക് പറഞ്ഞു.

Afghan national who died in ICE custody was reportedly aiding US forces in Afghanistan

Share Email
LATEST
Top