കാബൂളിലെ ആശുപത്രിക്കു നേരെ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍

കാബൂളിലെ ആശുപത്രിക്കു നേരെ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു ആശുപത്രിക്കുനേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്‍. 250 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാന്‍ അറിയിച്ചു. അഫ്ഗാന്‍ ആരോപണം പാക്കിസ്ഥാന്‍ നിഷേധിച്ചു.

കാബൂളിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രമായി ഉപയോഗിച്ചുകൊണ്ടിരുന്ന ആശുപത്രിക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടമായെന്നും അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത്ത് സമാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ വക്താവ് മൊഷറഫ് സെയ്ദി അഫ്ഗാനിസ്ഥാന്റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് തള്ളിക്കളഞ്ഞു. ആക്രമണങ്ങള്‍ തീവ്രവാദ കേന്ദ്രങ്ങളെ ആണ് ലക്ഷ്യമിട്ടതെന്നും ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചില്ലെന്നും പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ പാക്ക്-അഫ്ഗാന്‍ സംഘര്‍ഷം കൂടുതല്‍ ശക്തമാകുകയാണ്. അതിര്‍ ത്തിക്കടുത്ത് അടുത്തിടെയുണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ആസ്ഥാ നമായുള്ള വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ തങ്ങളുടെ രാജ്യത്ത് ആക്രമണങ്ങള്‍ നടത്തുന്ന തായാണ് പാക്ക് ആരോപണം. എന്നാല്‍ താലിബാന്‍ സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നു വ്യക്തമാക്കി.

തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി അവസാനം മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്, ഇപ്പോള്‍ ഏറ്റുമുട്ടലുകള്‍ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുന്നു.

Afghanistan says 400 killed in Pakistani airstrike on Kabul hospital

Share Email
Top