കുംഭമേളയില്‍ മാല വില്പനയിലൂടെ വൈറലായ മൊണാലിസ തിരുവനന്തപുരത്ത് വിവാഹിതയായയതിനു പിന്നാലെ പ്രായവിവാദം കൊടുമ്പിരി കൊള്ളുന്നു

കുംഭമേളയില്‍ മാല വില്പനയിലൂടെ വൈറലായ മൊണാലിസ തിരുവനന്തപുരത്ത് വിവാഹിതയായയതിനു പിന്നാലെ പ്രായവിവാദം കൊടുമ്പിരി കൊള്ളുന്നു

തിരുവനന്തപുരം: കുംഭമേളയില്‍ മാല വില്പനയിലൂടെ വൈറലായ മൊണാലിസ ഭോസ്ലെ കേരളത്തിലെത്തി മഹാരാഷ്ട്ര സ്വദേശിയായ തന്റെ കാമുകനെ വിവാഹം കഴിച്ചതിനു പിന്നാലെ ഇരുടെ പ്രായത്തെച്ചൊല്ലിയുള്ള വിവാദം കൊടുമ്പിരി കൊള്ളുന്നു. ഇവര്‍ക്ക് 18 വയസായില്ലെന്ന തരത്തിലുള്ള പ്രചാരണമാണ് വിവാദത്തിലേക്ക് വഴി തിരിച്ചുവിട്ടിരിക്കുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മോണാലിസ ഭോസ്‌ലെ തിരുവനന്തപുരം തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ കാമുകന്‍ ഫര്‍മാനൊപ്പമാണ് എത്തിയത്. ് അച്ഛനില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാണ് മോണാലിസ പോലീസിനോട് ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഇന്നലെ വൈകുന്നേരം തന്റെ കാമുകന്‍ ഫര്‍മാന്‍ ഖാനെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് ഹിന്ദുമതാചാര പ്രകാരം വിവാഹം കഴിച്ചു.
ഇതിനു പിന്നാലെയാണ് മാണാലിസ പ്രായപൂര്‍ത്തിയാകാത്തവളാണെന്നും 18 വയസ്സിന് താഴെയുള്ളവളാണെന്നും കിംവദന്തികള്‍ പ്രചരിച്ചത്. . അവരുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഈ റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു. തന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ച് മൊണാലിസ പ്രായപൂര്‍ത്തിയായ ആളാണെന്ന് പറഞ്ഞു

. ‘മൊണാലിസ പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കുട്ടിയാണെന്നും അവകാശപ്പെടുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ഉണ്ട്, പക്ഷേ അത് ശരിയല്ല.മൊണാലിസ പ്രായപൂര്‍ത്തിയായ ആളാണ്. അവള്‍ക്ക് 18 വയസ്സിനു മുകളില്‍ പ്രായമുണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റില്‍ അവളുടെ ജനനത്തീയതി എഴുതിയിട്ടുണ്ട്. അവള്‍ക്ക് 18 വയസ്സിനു മുകളില്‍ പ്രായമുണ്ട്. ഇതിനുള്ള തെളിവ് വിവാഹ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ കാര്‍ഡിലും കാണാം’ എന്ന് ഫര്‍മാന്‍ പറഞ്ഞു.

വിവാഹശേഷം താന്‍ സന്തോഷവതിയാണെന്ന് മോണാലിസ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തല്‍ക്കാലം കേരളത്തില്‍ തന്നെ തുടരുമെന്ന് ഭര്‍ത്താവ് പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ പിന്തുണയ്ക്ക് മോണാലിസ നന്ദി പറഞ്ഞു. ‘എനിക്ക് കേരളം ഇഷ്ടപ്പെട്ടു. ഇവിടുത്തെ ആളുകള്‍ വളരെ നല്ലവരാണ്’ എന്ന് മോണാലിസ പറഞ്ഞു.

Age controversy rages after Monalisa, who went viral for selling garlands at the Kumbh Mela, gets married in Thiruvananthapuram

Share Email
LATEST
Top