എയര്‍കാനഡ വിമാനം ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ച അപകടം: റണ്‍വേ സുരക്ഷാസംവിധാനത്തിന് ഗുരുതര വീഴ്ച്ചയെന്നു റിപ്പോര്‍ട്ട്

എയര്‍കാനഡ വിമാനം ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ കൂട്ടിയിടിച്ച അപകടം: റണ്‍വേ സുരക്ഷാസംവിധാനത്തിന് ഗുരുതര വീഴ്ച്ചയെന്നു റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനം വിമാനത്താവളത്തിലെ വാഹനവുമായി കൂട്ടിയിടിച്ച് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിമാനം ഇറങ്ങുമ്പോള്‍ റണ്‍വേ സുരക്ഷാ സംവിധാനം മുന്നറിയിപ്പ് നല്കിയിരുന്നില്ലെന്നു റിപ്പോര്‍ട്ട്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ച്ചയെ ന്നാണ് കണ്ടെത്തല്‍.

വിമാനങ്ങളും വിമാനത്താവളത്തിലെ വാഹനങ്ങളും റണ്‍വേയിലൂടെ സഞ്ചരിക്കുമ്പോള്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരെ സഹായിക്കുന്ന റണ്‍വേ സുരക്ഷാ സംവിധാനം അലേര്‍ട്ടുകള്‍ ഒന്നും നല്കിയിരുന്നില്ലെന്നു നാഷ്ണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് അറിയിച്ചു. ഞായറാഴ്ച്ച രാത്രി ഉണ്ടായ അപകടത്തില്‍ പൈലറ്റുമാര്‍ കൊല്ലപ്പെടുകയും 40 ഓളം വിമാനയാത്രികര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളം 12 മണിക്കൂറോളം അടച്ചിടേണ്ടി വരികയും ചെയ്തിരുന്നു. പൈലറ്റുമാരായ ക്യാപ്റ്റന്‍ ആന്റോയിന്‍ ഫോറസ്റ്റ്, ഫസ്റ്റ് ഓഫീസര്‍ മാക്കന്‍സി ഗുന്തര്‍ എന്നിവരുടെ ജീവനുകളാണഅ അപകടത്തില്‍ നഷ്ടമായത്.

മോണ്ട്രിയാലില്‍ നിന്ന് ന്യൂയോര്‍ക്കില്‍ എത്തിയ എയര്‍ കാനഡ വിമാനം രാത്രി 11:45 ഓടെ വിമാനത്താവളത്തിലിറങ്ങി റണ്‍വേയിലൂടെ നീങ്ങുമ്പോഴായിരുന്നു അപകടം. വിമാനത്തില്‍ നാല് ക്രൂ അംഗങ്ങളും 72 യാത്രക്കാരും ഉണ്ടായിരുന്നന്നതായി പോര്‍ട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ ഗാര്‍ഷ്യ പറഞ്ഞു.

അപകടത്തെക്കുറിച്ച് എന്‍ടിഎസ്ബി അന്വേഷണം തുടരുകയാണ്. അപകടം നടന്ന സമയത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറില്‍ രണ്ടുപേര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി എന്‍ടിഎസ്ബി ചെയര്‍ ജെന്നിഫര്‍ ഹോമന്‍ഡി പറഞ്ഞു.

Air Canada plane crashes into LaGuardia Airport; Report says runway safety system was seriously flawed

Share Email
LATEST
Top