ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങള്‍ മാത്രം ; ഒരുപാര്‍ട്ടിയിലും ചേരാനില്ലെന്നു ജി.സുധാകരന്‍

ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങള്‍ മാത്രം ; ഒരുപാര്‍ട്ടിയിലും ചേരാനില്ലെന്നു ജി.സുധാകരന്‍

ആലപ്പുഴ: താന്‍ മത്സരിക്കുന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്നത് പ്രചാരണങ്ങള്‍ മാത്രമാ ണെന്നും മുതിര്‍ന്ന സിപിഎം നേതാവ് ജി.സുധാകരന്‍. യുഡിഎഫ് സ്ഥാ നാര്‍ഥിയായേക്കുമെന്ന കാര്യം ആരോടും സംസാരിച്ചിട്ടില്ലെന്നും സുധാകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി തന്നെ വന്നു കണ്ടിരുന്നതായും പാര്‍ട്ടിക്കെതിരേ ഒന്നും പറയാനില്ലെന്നും സുധാകരന്‍ പറഞ്ഞു. തന്റെ രാഷ്ട്രിയ പാരമ്പര്യം വിശദീകരിച്ചുകൊണ്ടാണ് സുധാകരന്‍ പത്രസമ്മേളനം ആരംഭിച്ചത്. ഒരു പാര്‍ട്ടിയിലും ചേരാനില്ലെന്നും ഒരു പ്രതിപക്ഷ പാര്‍ട്ടിയുമായി സംസാരി ച്ചിട്ടില്ലെന്നും സുധാകരന്‍ പത്രസമ്മേ ളനത്തില്‍ പറഞ്ഞു.

പാര്‍ട്ടി പരിപാടിയും പ്രത്യയശാസ്ത്രവും ഉപേക്ഷിച്ചിട്ടില്ല. ആരും നിര്‍ബന്ധിച്ചിട്ടല്ല താന്‍ സിപിഎമ്മില്‍ ചേര്‍നന്തെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

All that is happening now is campaigning; G. Sudhakaran says he will not join any party
Share Email
LATEST
Top