അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാരനെ കൊളംബിയയില്‍ കാണാതായി

അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാരനെ കൊളംബിയയില്‍ കാണാതായി

കൊളംബിയ: അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാരനെ കൊളംബിയയില്‍ കാണാതായി. എറിക് ഫെര്‍ണാണ്ടോ മൊളീന എന്ന ജീവനക്കാരനെയാണ് കഴിഞ്ഞ 21 മുതല്‍ കാണാതായത്്. ഇയാള്‍ കൊളംബിയയിലെ മെഡെല്ലിനിലേക്ക് എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇദ്ദേഹത്തെ മയക്കുമരുന്ന് നല്കി ഏതോ സ്ഥലത്തേയക്ക് മാറ്റിയതാ യാവാമെന്നാണ് സംശയം. ഇത്തരത്തിലും അന്വേഷണം ശക്തമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ, മെഡെല്ലിനിലെ എല്‍ പോബ്ലാഡോയിലെ ഒരു ക്ലബ്ബില്‍ നടന്ന പാര്‍ട്ടിക്കുശേഷമാണ് ഗുതിയറസ് മൊളിനയെ അവസാനമായി കണ്ടത്. ഒരു പുരുഷനും ഒരു സ്ത്രീയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നുവെന്നും സുരക്ഷാ സെക്രട്ടറി അറിയിച്ചു.

ജീവനക്കാരനെക്കുറിച്ച് പ്രാദേശിക നിയമസംരക്ഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം സജീവമാക്കിയതായും ഈ സമയത്ത് നമ്മുടെ ജീവനക്കാരന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുവെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ പറഞ്ഞു. ഇതിനിടെ യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് സംഭവത്തെക്കുറിച്ച് വ്യക്തമായ നിരീക്ഷണം നടത്തുന്നതായി അറിയിച്ചു.

American Airlines employee missing in Colombia
Share Email
LATEST
More Articles
Top