ഒരു വര്‍ഷത്തിലധികമായി അഫ്ഗാനിസ്ഥാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ചു

ഒരു വര്‍ഷത്തിലധികമായി അഫ്ഗാനിസ്ഥാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ചു

വാഷിംഗ്ടണ്‍: ഒരുവര്‍ഷത്തിലധികമായി അഫ്്ഗാനിസ്ഥാനില്‍ തടവിലായിരുന്ന അമേരിക്കന്‍ പൗരനെ മോചിപ്പിച്ചു.ഒരു വര്‍ഷത്തിലധികമായി അഫ്ഗാനി സ്ഥാനില്‍ തടവില്‍ കഴിഞ്ഞിരുന്ന ഒരു അമേരിക്കന്‍ പൗരനെ മോചിപ്പിച്ചു വെന്ന് താലിബാന്‍ ചൊവ്വാഴ്ച അറിയിച്ചു. റംസാന്‍ നോമ്പിനോട് അനുബന്ധിച്ച് മോചനം ആവശ്യപ്പെട്ട് അമേരിക്കന്‍ പൗരനായ ഡെന്നിസ് കോയിലിന്റെ (64) ബന്ധുക്കള്‍ അയച്ച കത്തിനെ തുടര്‍ന്നാണ്  വിട്ടയച്ചതെന്നു താലിബാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനി സ്ഥാനിലെ നിലവിലുള്ള നിയമങ്ങള്‍ ലംഘിച്ചതിനാണ് അമേരിക്കന്‍ പൗരനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്. എന്നാല്‍ കോയിലിനെ  തെറ്റായി തടവിലാക്കിയതാണെന്ന് അമേരിക്ക അറിയിച്ചു.

അദ്ദേഹത്തിന്റെ തടങ്കല്‍ കാലയളവ് ”മതി” എന്ന് വിലയിരുത്തിയ കോടതി മോചനത്തി ന് അനുമതി നല്‍കിയതായും മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ ഒരു വര്‍ഷത്തിലധികം തടവില്‍ കഴിഞ്ഞതിന് ശേഷം ഡെന്നിസ് കോയില്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാമെന്നും  വിദേശത്ത് നടക്കുന്ന അന്യായ തടങ്കലുകള്‍ അവ സാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രതിജ്ഞാബദ്ധനാണ്  അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്ത് കഴിഞ്ഞ 15 മാസത്തിനിടെ മോചിതരായ 100-ലധികം അമേരിക്കക്കാരില്‍ ഒരാളായി ഡെന്നിസ് ചേര്‍ന്നതായായി  വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ  പ്രസ്താവനയില്‍ പറഞ്ഞു.

കൊളറാഡോയിലെ പുവേബ്ലോ സ്വദേശി യായ കായില്‍, 2025 ജനുവരി 27 മുതല്‍ അഫ്ഗാനിസ്ഥാനില്‍ തടവിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ കുടുംബം ആരംഭിച്ച വെബ്‌സൈറ്റില്‍ പറയുന്നു.2000 കളുടെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലെത്തിയ കോയില്‍, അവിടുത്തെ ഭാഷാവൈവിധ്യം പഠിക്കുകയും, പ്രാദേശിക സമൂഹങ്ങള്‍ക്ക് അവരുടെ സ്വന്തം ഭാഷകളില്‍ വിഭവങ്ങള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്തതായി കുടുംബം വ്യക്തമാക്കി. കോയിലിന്റെ മോചനത്തിന് സഹായം നല്‍കിയതിനായി യുഎഇയ്ക്ക് താലിബാന്‍ നന്ദി അറിയിച്ചു.ഈ മാസത്തിന്റെ തുടക്കത്തില്‍, യു.എസ്. തടവുകാരുടെ കാര്യങ്ങളില്‍ പ്രത്യേക ദൂതനായ ആഡം ബോഹ്ലര്‍, മൂന്ന് നിരപരാധികളായ അമേരിക്കക്കാര്‍ ഇപ്പോഴും അഫ്ഗാനി സ്ഥാനില്‍ തടവിലാണെന്ന് പറഞ്ഞു.

American citizen held captive in Afghanistan for over a year released

Share Email
LATEST
Top