തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അടുപ്പിൽ തീ പകർത്താൻ ഇനി മണിക്കൂ റുകൾ മാത്രം. തലസ്ഥാനം ഭക്തി സാന്ദ്രം. ചൊവ്വാഴ്ച്ച രാവിലെ 9.15ന് ശുദ്ധ പുണ്യാ ഹത്തോടെ പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. ശ്രീകോവിലിൽ നിന്നും മേൽശാന്തി ദീപം പകർന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ തീ കത്തിച്ച ശേഷം സഹമേ ൽശാന്തിമാർക്ക് ദീപം കൈമാറും.
അവർ വലിയ തിടപ്പള്ളിയിലും ക്ഷേത്ര ത്തിന് മുന്നിലെ പണ്ടാരഅടുപ്പിലും തീകത്തിക്കും. 9.45നാണ് പൊങ്കാലയുടെ അടുപ്പു വെട്ട്. തുടർന്ന് 10 കിലോമീറ്റർ ചുറ്റളവിൽ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തരുടെ സഹസ്രകലശങ്ങളിൽ പൊങ്കാലയ്ക്ക് തീ തെളിയും. ഉച്ചയ്ക്ക് 2.15നാണ് പൊങ്കാല നിവേദ്യം. 350 ഓളം പൂജാരിമാരെ പൊങ്കാ ല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിന് തീർഥാടകരാണ് പൊങ്കാല ഇടാനായി തിരുവനന്തപുരത്തേയ്ക്ക് എത്തുന്നത്.
Ananthapuri Bhaktasandram: Only hours left for Attukal Pongala,













