ആന്ധ്രാ പ്രദേശിൽ സുപ്രധാന തീരുമാനവുമായി സർക്കാർ, 13 വയസിൽ താഴെയുള്ള കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തുo

ആന്ധ്രാ പ്രദേശിൽ സുപ്രധാന തീരുമാനവുമായി സർക്കാർ, 13 വയസിൽ താഴെയുള്ള കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്തുo

ഹൈദരാബാദ് : കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് സർക്കാരും. 16 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു. 90 ദിവസത്തിനകം നടപ്പാക്കും. നിയമസഭയിലാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം. ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.

16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്. മൊബൈൽ ഫോൺ ഉപയോഗം വർധിച്ചതിന്‍റെ പ്രതികൂല ഫലങ്ങൾ തടയുന്നതിനും കുട്ടികളുടെ മാനസികാരോഗ്യവും പെരുമാറ്റവും ലക്ഷ്യംവെച്ചാണ് നടപടി. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കും.

Share Email
LATEST
Top