തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും.. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നല്‍കിയത്. വിമതരെയും അപരന്‍മാരെയും പിന്തിരിപ്പിക്കാന്‍ തീവ്ര ശ്രമവുമായി പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള സമയം വ്യാഴാഴ്ച്ച അവസാനിക്കും പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്. ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ഇതിന് ശേഷമാകും കേരളത്തിലെ യഥാര്‍ത്ഥ മത്സര ചിത്രം തെളിയുക.
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് ആകെ പത്രിക സമര്‍പ്പിച്ചത് 1202 പേര്‍ കൂടുതല്‍ ആളുകള്‍ പത്രിക സമര്‍പ്പിച്ചത് കൊടുവള്ളി നിയോജകമണ്ഡലത്തിലാണ്. 18 പേരാണ് ഇവിടെ പത്രിക സമര്‍പ്പിച്ചത്. കല്പറ്റ, കൂത്തുപറമ്പ്, പേരാമ്പ്ര എന്നിവിടങ്ങളില്‍ 14 പേര്‍ പത്രിക സമര്‍പ്പിച്ചു. കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍ എന്നിവിടങ്ങളില്‍ 13 പേരും കളമശേരി, മണലൂര്‍,തൃശൂര്‍, തിരൂര്‍,പേരാമ്പ്ര എന്നിവിടങ്ങളില്‍ 12 പേരും പത്രിക സമര്‍പ്പിച്ചു. ഏറ്റവും കുറവ് പത്രിക സമര്‍പ്പിച്ചത് പെരുമ്പാവൂരിലാണ്. രണ്ട് പേര്‍ മാത്രമാണ് ഇവിടെ പത്രിക സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് ഒന്‍പതു പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മത്സരിക്കുന്ന പറവൂര്‍ മൂന്നു പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തൃക്കരിപ്പൂര്‍-നാല്, ഏറനാട്,നിലമ്പൂര്‍, വണ്ടൂര്‍-അഞ്ച്, എന്നിങ്ങനെയാണ് കുറവ് പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട മറ്റു നിയോജക മണ്ഡലങ്ങള്‍.
മൂന്നു മുന്നണികളുടേയും പല സ്ഥാനാര്‍ഥികള്‍ക്കെതിരേയും അപരന്‍മാര്‍ രംഗത്തുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മന്ത്രി മുഹമ്മദ് റിയാസ്, മുന്‍ മന്ത്രിയും ഇത്തവണ സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കുന്ന ജി.സുധാകരന്‍ എന്നിവര്‍ അപര ഭീഷണി നേരിടുന്നു. കൂടാതെ പി.വി അന്‍വര്‍, വി.കെ പ്രശാന്ത്് എന്നിവര്‍ക്കും അപരന്‍മാരുണ്ട്. പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും. വ്യാഴാഴ്്ച്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. അതിനു ശേഷമേ മത്സര രംഗത്ത് എത്രപേര്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ 600 ലധികം സ്ഥാനാ ര്‍ഥികളാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ , കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ. മാണി, മന്ത്രി എ.കെ. ശശീന്ദ്രന്‍ ,പി.വി. അന്‍വര്‍, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു.
Assembly elections; Scrutiny of nomination papers today













