അന്ന് യുവതികളെ മലകയറ്റാന്‍ കൂടെനിന്നു: ഇന്ന് ആചാര സംരക്ഷണം വേണമെന്ന നിലപാട്: ശബരിമല യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

അന്ന് യുവതികളെ മലകയറ്റാന്‍ കൂടെനിന്നു: ഇന്ന് ആചാര സംരക്ഷണം വേണമെന്ന നിലപാട്: ശബരിമല യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയിലേക്ക് യുവതികലെ പ്രവേശിപ്പിക്കാനായി പോലീസ് സുരക്ഷ ഒരുക്കിയ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അന്നത്തെ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞു. ശബരിമലയില്‍ ആചാര സംരക്ഷണം വേണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.

മുന്‍ നിലപാടില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ തിരുത്തും. നിയമസഭാ തെര ഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നിലക്കെ യാണ് സര്‍ക്കാരിന്റെ യു ടേണ്‍ അടി. 2018 സെപ്തംബര്‍ എട്ടിന് യുവതീ പ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധി. പുനപരിശോധന ഹര്‍ജികള്‍ വന്നപ്പോള്‍ സര്‍ക്കാര്‍ വിധിയെ അനുകൂലിച്ചിരുന്നു.

നവോത്ഥാന സമിതിയും വനിതാ മതിലുമായി യുവതീപ്രവേശത്തിനൊപ്പം നില്‍ക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാര്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പിന്നാലെ സര്‍ക്കാരും നിലപാടില്‍ നിന്ന് മലക്കംമറിയുകയാണ്.
യുവതി പ്രവേശനത്തില്‍ ഇന്ത്യന്‍ യംഗ് ലോഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയില്‍ വാദങ്ങള്‍ സമര്‍പ്പിച്ചു. യുവതി പ്രവേശന വിധി നില നിര്‍ത്തണമെന്നാണ് ഇന്ത്യന്‍ യംഗ്  ലോഴ്‌സ് അസോസിയേഷന്റെ വാദം. .

പൊതുതാല്‍പര്യഹര്‍ജിയിലൂടെ മത ആചാരങ്ങളെ ചോദ്യം ചെയ്യാമെന്നും ഇന്ത്യന്‍ യങ്ങ് ലോഴ്‌സ് അസോസിയേഷന്‍ വാദിക്കുന്നത്.

Back then, they supported young women to climb the mountain: Today, they stand for ritual protection: Government overturns the situation regarding the entry of women into Sabarimala

Share Email
LATEST
Top