ബഹ്റൈൻ: ഇറാനിയൻ ഡ്രോൺ ആക്രമ ണത്തിൽ ബഹ്‌റൈനിലെ പടുകൂറ്റൻ എണ്ണ ശുദ്ധീകരണശാലയായ ബാപ്‌കോ തകർ ന്നു. സിത്ര പ്രദേശത്ത് ഡ്രോൺ ആക്രമ ണത്തിൽ വലിയ നാശനഷ്ടങ്ങളും ഉണ്ടാ യതായി ബഹ്‌റൈൻ സർക്കാർ അറിയിച്ചു. ഇപ്പോഴും ഇറാൻ പ്രതികാര ആക്രമ ണങ്ങൾ തുടരുകയാണ്. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിനു നേരെയും ആക്രമണ നീക്കം നടത്തി
ബഹ്‌റൈനിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ബാപ്‌കോയ്ക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനു പിന്നാലെ ബാപ്‌കോയ്ക്ക്ചു റ്റും വൻ പുകച്ചുരുൾ ഉയർന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസും ഇസ്രായേലും ഇറാൻ തലസ്ഥാന നഗരമായ ടെഹ്‌റാൻ ഉൾപ്പെടെയുളള എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചതിന് മറുപടി യായാ ണ് ഈ ആക്രമണമെന്നാണ് ഇറാന്റെ നിലപാട്. .
ഷൈബ എണ്ണപ്പാടത്തേക്ക് പായിച്ച നാല് ഡ്രോണുകൾ വെടിവച്ചിട്ടതായി സൗദി അറേബ്യ തിങ്കളാഴ്ച അറിയിച്ചു. റബ് അൽ-ഖാലി മരുഭൂമിക്ക് മുകളിലൂടെയാണ് പറന്ന ഡ്രോണുകളാണ് തകർത്തത്.. ഷൈബ എണ്ണപ്പാടത്തേക്ക് വരികയാ യിരുന്ന റബ് അൽ-ഖാലി മരുഭൂമിക്ക് മുകളിലൂടെ പറന്ന ഡ്രോൺ തങ്ങളുടെ വ്യോമസേന തടഞ്ഞു നശിപ്പിച്ചതായി സൗദി അറേബ്യയും പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെയുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമ ണങ്ങളും റിയാദിനെതിരായ ഡ്രോൺ ആക്രമണങ്ങളും പരാജയ പ്പെടുത്തി യതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
Bahrain’s largest oil refinery BAPCO hit by Iran strike, thick smoke seen around facility













