33,000 പേര്‍ക്ക് സ്ഥിരതാമസം: പുത്തന്‍ പദ്ധതി പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍

33,000 പേര്‍ക്ക് സ്ഥിരതാമസം: പുത്തന്‍ പദ്ധതി പ്രഖ്യാപിച്ച് കനേഡിയന്‍ സര്‍ക്കാര്‍

ഒട്ടാവ : രാജ്യത്ത് 33,000 വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുള്ള ക്രമീകരണവുമായി പുതിയ പദ്ധതി പ്രഖ്യാപിച്ച് കനേഡിയന്‍ ഇമിഗ്രേഷന്‍ വകുപ്പ് . ഇന്നലെയാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  ഏറെ ഗുണകരമാകുന്ന ഈ പദ്ധതി പ്രഖ്യാപിച്ചത്.

കാനഡയിലെ താല്‍ക്കാലിക താമസ ക്കാരുടെ ആശങ്കകള്‍ അവസാനിപ്പിക്കുക എന്നതിന്റെ ഭാഗമായി ആണ് ഈ ഒറ്റത്തവ ണ പദ്ധതി. കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി ലെന മെറ്റ്ലെഗ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി. അപേക്ഷാ നടപടിക ളെക്കുറിച്ചുളള വിശദമായ കാര്യങ്ങള്‍ അടുത്ത മാസം പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു.

രാജ്യത്തെ തൊഴില്‍ മേഖല സുരക്ഷിത മാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍, പ്രത്യേക നൈപുണ്യം ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യു ന്നവര്‍ക്കും ഗ്രാമീണ മേഖലകളില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനയെ ന്നാണ് സൂചന.

നിലവില്‍ താത്കാലിക വര്‍ക്ക് പെര്‍മിറ്റിലും സ്റ്റഡി വീസയിലും കാനഡയില്‍ കഴിയു ന്നവര്‍ക്ക് തങ്ങളുടെ സ്ഥിര താമസ യോഗ്യത നേടാന്‍ ഈ പദ്ധതി സഹായ കരമാകുമെന്നാണ് വിലയിരുത്തല്‍.

2024 ജനുവരി മുതല്‍ താല്‍ക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കു ന്നതി നുള്ള നടപടികള്‍ കാനഡ ആരംഭിച്ചിരുന്നു. 027 അവസാനത്തോടെ താല്‍ക്കാലിക താമസക്കാരുടെ എണ്ണം രാജ്യത്തെ ജനസംഖ്യയുടെ 5 ശതമാനത്തില്‍ താഴെ യാക്കുക എന്നതാണ് കാനഡയുടെ ലക്ഷ്യം

Canadian government announces new plan to grant permanent residency to 33,000 people.

Share Email
LATEST
More Articles
Top