രാജ്യത്ത് ലോക്ഡൗൺ എന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്രം

രാജ്യത്ത് ലോക്ഡൗൺ എന്ന പ്രചാരണങ്ങൾ തള്ളി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് ലോക് ഡൗൺ സാധ്യതയെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിൽ നിലനില്ക്കുന്ന യുദ്ധസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് കാലത്തിന് സമാനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന പ്രചാരണങ്ങൾ അടിസ്ഥാ നരഹിതമാ ണെന്നു കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.

നിലവിൽ അത്തരമൊരു നീക്കം സർക്കാ രിൻ്റെ പരിഗണനയിലില്ലെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു (X) മന്ത്രിയുടെ പ്രതികരിച്ചു. ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു എന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണ്. അത്ത രമൊരു നിർദ്ദേശം 

സർക്കാരിന്റെ മുന്നിലില്ല. ഈ ഘട്ടങ്ങളിൽ നാം ശാന്തത പാലിക്കുകയും ഉത്തര വാദി ത്തത്തോടെയും ഐക്യത്തോടെയും നിലകൊ ള്ളുകയും ചെയ്യേണ്ടത് പ്രധാ നമാണ്,” അദ്ദേഹം കുറിച്ചു .പശ്ചി മേഷ്യയിലെ സംഘർ ഷത്തെ ത്തുടർന്ന് ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യത്ത് ഇന്ധനക്ഷാമം ഉണ്ടാകുമെന്ന ആശങ്ക പരന്നിരുന്നു. ഇതേത്തുടർന്ന് പലയിടങ്ങളിലും പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

എൽപിജി സിലിണ്ടറുകളുടെ വിതരണ ത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതിയും ലോക്ക്ഡൗൺ അഭ്യൂഹങ്ങൾ ശക്തമാകാ ൻ കാരണമായി. എന്നാൽ ഇന്ത്യയുടെ ഊർജ്ജ മേഖല സുരക്ഷിതമാണെന്നും ഇന്ധന വിതരണം തടസ്സമില്ലാതെ തുടരാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പുനൽകി.

Center rejects lockdown propaganda

Share Email
Top