ചാനൽ യുദ്ധം വേണ്ട! യുദ്ധവാർത്തകളിൽ ഭീതി പടർത്തുന്നതിന് മൂക്കുകയറിട്ട് കേന്ദ്രം; ടെലിവിഷൻ റേറ്റിംഗ് നാല് ആഴ്ചത്തേക്ക് പാടില്ല, ബാർക്കിന് നിർദ്ദേശം നൽകി

ചാനൽ യുദ്ധം വേണ്ട! യുദ്ധവാർത്തകളിൽ ഭീതി പടർത്തുന്നതിന് മൂക്കുകയറിട്ട് കേന്ദ്രം; ടെലിവിഷൻ റേറ്റിംഗ് നാല് ആഴ്ചത്തേക്ക് പാടില്ല, ബാർക്കിന് നിർദ്ദേശം നൽകി
Share Email

പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് അനാവശ്യ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കുന്ന രീതിയിൽ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ചില ടെലിവിഷൻ ചാനലുകൾക്കെതിരെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം കർശന നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്തെ ടെലിവിഷൻ റേറ്റിംഗ് (ടിആർപി) അടുത്ത നാല് ആഴ്ചത്തേക്ക് തടയാൻ മന്ത്രാലയം തീരുമാനിച്ചു. റേറ്റിംഗ് ഏജൻസിയായ ബാർക്കിന് (BARC) ഇതുസംബന്ധിച്ച അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തെ സംബന്ധിച്ച വാർത്തകളിൽ പല മാധ്യമങ്ങളും അതിശയോക്തി കലർന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം.

റേറ്റിംഗിനായുള്ള മത്സരത്തിൽ വാർത്താ മൂല്യങ്ങളും മാധ്യമ മര്യാദകളും ലംഘിക്കപ്പെടുന്നത് തടയാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പടർത്തുന്നത് രാജ്യതാൽപ്പര്യത്തിന് ഗുണകരമല്ലെന്നും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുകയാണ് സർക്കാരിന്റെ കടമയെന്നും കേന്ദ്രം വ്യക്തമാക്കി. റേറ്റിംഗ് തടയുന്നതിലൂടെ ചാനലുകൾ സെൻസേഷണൽ വാർത്തകൾക്ക് പിന്നാലെ പോകുന്നത് കുറയുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം നാല് ആഴ്ചകൾക്ക് ശേഷം മാത്രമേ റേറ്റിംഗ് പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ.

Share Email
More Articles
Top