പി.പി ചെറിയാന്‍
ഡാലസ്: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഡാലസിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം അഭ്യര്‍ത്ഥിച്ചു.മാര്‍ച്ച് 29 ഞായറാഴ്ച വൈകീട്ട് 5 മണിക് മെസ്‌ക്വിറ്റിലെ റെഡ് ചില്ലി ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന യോഗത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
കഴിഞ്ഞ പത്ത് വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജനദ്രോഹ നയങ്ങളാണ് പിന്തുടരുന്നതെന്ന് യോഗം വിലയിരുത്തി. പ്രവാസി മലയാളികളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസികള്‍ കേരളത്തില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യാതൊരുവിധ പിന്തുണയും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മാത്രമല്ല, ചുവപ്പുനാടയില്‍ കുരുക്കി അവരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
ഇനി ഒരു കാരണവശാലും എല്‍.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകാന്‍ അവസരം നല്‍കരുത്. കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനുമായി യു.ഡി.എഫ് അധികാരത്തില്‍ വരണമെന്ന് യോഗം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു.
പ്രദീപ് നാഗനൂലില്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. ഡാലസിന്റെ വിവിധ മേഖലകളില്‍ നിന്നും എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളുടെ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു.പ്രദീപ് നാഗനൂലില്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു.
Change of government is inevitable in Kerala; Dallas Congress workers’ meeting wants UDF candidates to win













