മുഖ്യ മന്ത്രി പിണറായി വിജയൻ ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

മുഖ്യ മന്ത്രി പിണറായി വിജയൻ ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ  നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്നിന് തലശേരി രജി സ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ പത്രിക സമർപ്പിച്ചത്.

തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കുന്നത്.  റോഡ് ഷോയോടെ  കഴിഞ്ഞ ദിവസം പ്രചാരണത്തിന് തുടക്കമിട്ട പിണറായി വിജയൻ, ഇന്നലെ മമ്പറത്ത് നടന്ന മണ്ഡലം കൺവെ ൻഷനിലും പങ്കെടുത്തിരുന്നു. യുഡിഎ ഫിൽ അബ്ദുൾ റഷീദാണ് എതിർസ്ഥാനാർഥി.

Chief Minister Pinarayi Vijayan files nomination from Dharmadath

Share Email
Top