കൊളംബിയയിൽ 110 സൈനികരുമായി പോയ വിമാനം തകർന്നു വീണു

കൊളംബിയയിൽ 110 സൈനികരുമായി പോയ വിമാനം തകർന്നു വീണു

ബൊഗോട്ട: കൊളംബിയയിൽ 110 സൈനികരുമായി സഞ്ചരിക്കുകയായിരുന്ന സൈനിക വിമാനം തകർന്നു വീണു. കൊളംബിയയുടെ തെക്കൻ ആമസോൺ മേഖലയിൽ, പെറു അതിർത്തിക്ക് സമീപമുള്ള പ്യൂർട്ടോ ലെഗുസാമോ എന്ന പട്ടണത്തിന് അടുത്താണ് അപകടം നടന്നത്. ടേക്ക് ഓഫിന് പിന്നാലെയാണ് ലോക്ക്ഹീഡ് മാർട്ടിൻ ഹെർക്കുലീസ് സി-130 (Lockheed Martin Hercules C-130) വിമാനം തകർന്നതെന്ന് കൊളംബിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച സൈനികരെ കൊണ്ടുപോകുന്നതിനിടെയാണ് വിമാനം അപകടത്തിൽപ്പെട്ടത്. ജനവാസ മേഖലയ്ക്ക് വെറും മൂന്ന് കിലോമീറ്റർ അകലെയാണ് വിമാനം തകർന്നു വീണതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തന്നെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ കൃത്യമായ കണക്കുകൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അപകടവിവരം അറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ അതിയായ ആശങ്ക രേഖപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്നവർക്ക് ജീവഹാനി സംഭവിക്കരുതെന്ന പ്രാർത്ഥനയിലാണ് ലോകമെന്നും, ഇത്തരം ദാരുണമായ അപകടങ്ങൾ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. വിമാനം തകരാനുള്ള കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share Email
LATEST
More Articles
Top