കൊല്‍ക്കത്ത: ബംഗാളിലെ ബാസിര്‍ഹട്ട് നോര്‍തത്് നിയമസഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ നിന്നും 340 വോട്ടര്‍മാരുടെ പേരുവെട്ടിയത് വന്‍ വിവാദമാകുന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍ ഉള്‍പ്പെടെ യുള്ളവരുടെ പേരുകളാണ് വെട്ടിമാറ്റിയത്. അടുത്തിടെ പ്രസിദ്ധീകരിച്ച സപ്ലിമെന്ററി പട്ടികയെച്ചൊല്ലിയാണ് കനത്ത വിവാദം.
ബോറോ ഗോബ്ര ഗ്രാമത്തിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ നിന്നുള്ള 340 വോട്ടര്‍മാ രുടെ പേരുകളാണ് സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അപ്രത്യക്ഷമായത്.
ബൂത്ത് ലെവല്‍ ഓഫീസറായ എംഡി ഷാഫിയുള്‍ ആലമിന്റെ പേര് പോലും ഒഴിവാക്കി വോട്ടര്‍പട്ടികയില്‍ നിന്നും പേര് കൂട്ടത്തോടെ നീക്കം ചെയ്തതോടെ നൂറിലധികം ആളുകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒരു പ്രത്യേക സമുദായാംഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കുകയെന്നാണ് ആരോപണം.
Complaint that names of people including booth level officer in Basirhat North assembly constituency in Bengal have been deleted












