കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്: കെ.സുധാകരന്‍ മത്സരരംഗത്തുണ്ടാവുമോ?

കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക ഇന്ന്: കെ.സുധാകരന്‍ മത്സരരംഗത്തുണ്ടാവുമോ?

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു പുറത്തിറങ്ങും. എംപിമാര്‍ ഈ പട്ടികയില്‍ ഉണ്ടാവുമോ എന്ന് ഇന്നറിയാം. കെ.സുധാകരന്‍, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള എംപിമാര്‍ മത്സരി ക്കാനുള്ള താ്ത്പര്യം പ്രകടിപ്പിച്ച് ശക്തമായി രംഗത്തുള്ളതിനാല്‍ ഇന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഉന്നത തല ചര്‍ച്ചകള്‍ നടത്തി അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.

രാവിലെ കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി (സിഇസി) ഡല്‍ഹിയില്‍ യോഗം ചേരും. ഇന്നുതന്നെ പ്രഖ്യാപനവുമുണ്ടായേക്കും. 60 ഓളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. മത്സര സന്നദ്ധത അറിയിച്ച കെ.സുധാകരന്‍ എംപി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും കൂടിക്കാഴ്ച നടത്തും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍.

തെക്കന്‍ ജില്ലകളിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് രൂക്ഷ പ്രതിസന്ധിയിലായിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ബഹുഭൂരിപക്ഷം സീറ്റുകളുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടി. ഇടതു മുന്നണി സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തി യാക്കുകയും എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ യുഡിഎഫ് ചിത്രം തെളിഞ്ഞത് മൂന്നിടത്ത് മാത്രമാണ്. കോവളത്ത് സിറ്റിങ് എംഎല്‍എ എം വിന്‍സന്റ് തന്നെ വീണ്ടും ജനവിധി തേടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ പ്രചാരണം തുടങ്ങി. വി എസ് ശിവകുമാര്‍, കെ എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് മണ്ഡലമാണെന്ന് തീര്‍ച്ചയായിട്ടില്ല. തിരുവനന്തപുരം സിഎംപിക്ക് നല്‍കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം നീളുകയാണ്.

Congress’ first list today: Will K. Sudhakaran be in the fray?

Share Email
Top