കോണ്‍ഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു

കോണ്‍ഗ്രസ് നേതാവ് കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു

കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 1936 സെപ്റ്റംബര്‍ 20-ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് ജനിച്ചത്.

ചെന്നൈയിലെ ക്രിസ്ത്യന്‍ കോളജ്, പ്രസിഡന്‍സി കോളജ്, ഗവണ്‍മെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960-ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമായി. 1962 മുതല്‍ എഐസിസി അംഗമായിരുന്നു. 1971-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആദ്യമായി മത്സരിച്ചു ജയിച്ചത്.

പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്സഭ തെരഞ്ഞെടു പ്പുകളില്‍ വടകരയില്‍ നിന്ന് ലോക്സഭാംഗമായി. 1989-90 വര്‍ഷത്തില്‍ വി പി സിങ് മന്ത്രിസഭയില്‍്, ഉപരിതല ഗതാഗത വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രിയായിട്ടുണ്ട്.. കെ പി ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തരില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പിന്നീട് കോണ്‍ഗ്രസ്(എസ്)ല്‍ എത്തി. എന്നാല്‍ 1995-ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി.

Congress leader KP Unnikrishnan (90) passes away

Share Email
Top