തിരുവനന്തപുരം: എഫ്‌സിആര്‍എ നിയമഭേതഗതി ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ ബില്ലിനെതിരേ കോണ്‍ഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. കെപിസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ഇത്തരത്തില്‍ പ്രതികരിച്ചത്.
എഫ്‌സിആര്‍എ നിയമഭേതഗതി സംബന്ധിച്ച് രാജ്യത്ത് ന്യൂനപക്ഷ ങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ബില്ല് സബ്ജക്ട് കമ്മിറ്റിയില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കും. വേണ്ടിവന്നാല്‍ നിയമപോരാട്ടത്തിലേക്കും കടക്കുമെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.
Congress leader Manish Tewari says he will take a strong stand against the FCRA bill













