നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 55 പേരുടെ പട്ടികയാണ് ഹൈക്കമാൻഡ് അംഗീകരിച്ചത്. പ്രതീക്ഷിച്ചതുപോലെ പ്രമുഖ നേതാക്കളെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പറവൂരിൽ വി.ഡി. സതീശൻ, ഹരിപ്പാട് രമേശ് ചെന്നിത്തല, പേരാവൂരിൽ സണ്ണി ജോസഫ്, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ എന്നിവർ ജനവിധി തേടും. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലം തിരിച്ചുപിടിക്കാൻ കെ. മുരളീധരനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സിറ്റിംഗ് എംപിമാരെ ഇത്തവണ മത്സരരംഗത്തിറക്കേണ്ടതില്ലെന്ന കർശന തീരുമാനത്തിലാണ് നേതൃത്വം.
പാലക്കാട് മണ്ഡലത്തിൽ സിനിമാ താരം രമേശ് പിഷാരടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഐ.സി. ബാലകൃഷ്ണൻ (സുൽത്താൻ ബത്തേരി), എം. വിൻസന്റ് (കോവളം), കൊയിലാണ്ടിയിൽ കെ. പ്രവീൺ കുമാർ എന്നിവരും പട്ടികയിലുണ്ട്. എന്നാൽ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ ആദ്യ പട്ടികയിൽ പരിഗണിച്ചിട്ടില്ല. മലമ്പുഴയിൽ എ. സുരേഷും മാനന്തവാടിയിൽ ഉഷ വിജയനും കോൺഗ്രസിനായി പോരാട്ടത്തിനിറങ്ങും. തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ മണ്ഡലങ്ങളിലെ അന്തിമ ചിത്രം രണ്ടാം പട്ടികയോടെ വ്യക്തമാകും.
അതേസമയം, കണ്ണൂർ, കോന്നി മണ്ഡലങ്ങളെ ആദ്യ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കണ്ണൂരിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കെ. സുധാകരനുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ നേതൃത്വം ശ്രമം തുടരുകയാണ്. ഉടൻ തന്നെ രണ്ടാം പട്ടിക പുറത്തിറക്കി ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക
1 ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്
2 ധർമ്മടം അബ്ദുൽ റഷീദ്
3 തലശ്ശേരി കെ.പി. സാജു
4 പേരാവൂർ അഡ്വ. സണ്ണി ജോസഫ്
5 മാനന്തവാടി (ST) ഉഷ വിജയൻ
6 സുൽത്താൻബത്തേരി (ST) ഐ.സി. ബാലകൃഷ്ണൻ
7 കൽപ്പറ്റ അഡ്വ. ടി. സിദ്ധിഖ്
8 നാദാപുരം കെ.എം. അഭിജിത്ത്
9 കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ
10 ബാലുശ്ശേരി (SC) വി.ടി. സൂരജ്
11 എലത്തൂർ വിദ്യ ബാലകൃഷ്ണൻ
12 കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്
13 നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്
14 വണ്ടൂർ (SC) എ.പി. അനിൽ കുമാർ
15 തവനൂർ വി.എസ്. ജോയ്
16 പൊന്നാനി നൗഷാദ് അലി
17 തൃത്താല വി.ടി. ബൽറാം
18 കോങ്ങാട് (SC) കെ.എ. തുളസി
19 മലമ്പുഴ എ. സുരേഷ്
20 പാലക്കാട് രമേഷ് പിഷാരടി
21 തരൂർ (SC) കെ.സി. സുബ്രഹ്മണ്യൻ
22 ചിറ്റൂർ അഡ്വ. സുമേഷ് അച്യുതൻ
23 നെന്മാറ ടി. തങ്കപ്പൻ
24 ആലത്തൂർ കെ.എൻ. ഫെബിൻ
25 മണലൂർ ടി.എൻ. പ്രതാപൻ
26 ഒല്ലൂർ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
27 തൃശ്ശൂർ രാജൻ ജെ പല്ലൻ
28 നാട്ടിക (SC) അഡ്വ. സുനിൽ ലാലൂർ
29 കൈപ്പമംഗലം ടി.എം. നാസർ
30 പുതുക്കാട് കെ.എം. ബാബുരാജ്
31 ചാലക്കുടി സനീഷ് കുമാർ ജോസഫ്
32 കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്
33 അങ്കമാലി റോജി എം. ജോൺ
34 ആലുവ അൻവർ സാദത്ത്
35 പറവൂർ വി.ഡി. സതീശൻ
36 എറണാകുളം ടി.ജെ. വിനോദ്
37 തൃക്കാക്കര ഉമ തോമസ്
38 കുന്നത്തുനാട് (SC) വി.പി. സജീന്ദ്രൻ
39 മൂവാറ്റുപുഴ ഡോ. മാത്യു കുഴൽനാടൻ
40 വൈക്കം (SC) കെ. ബിനിമോൻ
41 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
42 പുതുപ്പള്ളി ചാണ്ടി ഉമ്മൻ
43 അരൂർ ഷാനിമോൾ ഉസ്മാൻ
44 ചേർത്തല കെ.ആർ. രാജേന്ദ്ര പ്രസാദ്
45 ഹരിപ്പാട് രമേശ് ചെന്നിത്തല
46 മാവേലിക്കര (SC) അഡ്വ. മുത്താര രാജ്
47 കരുനാഗപ്പള്ളി സി.ആർ. മഹേഷ്
48 കൊട്ടാരക്കര അഡ്വ. പി. ഐഷ പോറ്റി
49 പത്തനാപുരം ജ്യോതികുമാർ ചാമക്കാല
50 കുണ്ടറ പി.സി. വിഷ്ണുനാഥ്
51 കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ
52 ചാത്തന്നൂർ സൂരജ് രവി
53 ചിറയിൻകീഴ് (SC) രമ്യ ഹരിദാസ്
54 വട്ടിയൂർക്കാവ് കെ. മുരളീധരൻ
55 കോവളം എം. വിൻസന്റ്











