തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിനെ കാണാന്‍ പറ്റാത്ത രീതിയില്‍ കണ്ടെത്തിയെന്നു ഇതു സംബന്ധിച്ചുള്ള ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നുമുളള വെളിപ്പെടുത്തലിനു പിന്നാലെ രൂക്ഷമയാ വിവാദം ഒത്തുതീര്‍പ്പിലേക്ക്. ഉന്നത തലത്തിലുള്ള ഇടപെടലിനെ തുടര്‍ന്ന് മന്ത്രി ഗണേഷ്‌കുമാര്‍ ഭാര്യ ബിന്ദുമേനോനെ ഫോണില്‍ വിളിച്ച് ക്ഷമാപണം നടത്തി.
ഭാര്യ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിത്. ഭാര്യയുമായുള്ള പ്രശ്‌നം പുറത്തു വന്നതോടെ ഗണേഷ്‌കുമാര്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലായിരുന്നു. ഘടക കക്ഷികളുള്‍പ്പടെ ഗണേഷ്‌കുമാര്‍ പ്രശ്‌നം അതീവ ഗുരുതരമെന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെത്തുന്നത്.ഗണേഷ് ഇന്നലെ സഹോദരിയെ വിളിച്ചതായും ഇന്ന് തന്നെയും വിളിച്ചെന്നും ബിന്ദു മേനോന്‍ പറഞ്ഞു. മന്ത്രി ക്ഷമാപണം നടത്തിയെന്നും തനിക്ക് പരാതിയില്ലെന്നുമാണ് ബിന്ദു മേനോന്‍ പറയുന്നത്. ഇന്നു രാവിലെ കൊട്ടാരക്കരയില്‍ നിന്നും മന്ത്രിസഭാ യോഗത്തില്‍
പങ്കെടുക്കാനായി പോവുന്നതിനു മുമ്പാണ് ഗണേഷ് ഭാര്യയെ വിളിച്ച് ക്ഷമാപണം നടത്തിയത്.
തുടര്‍ന്നാണ് പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക് എത്തിയത്. തനിക്ക് പ്രണയമുണ്ടെന്നും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടേണ്ടെന്നുമാണ് മന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടെന്നും വട്ടുള്ളവര്‍ പൊലീസ് സഹായം തേടണമെന്നും മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെ മന്ത്രിക്കെതിരെ തുറന്നടിച്ചുകൊണ്ട് ഭാര്യ ബിന്ദു മേനോന്‍ രംഗത്തുവരികയിരുന്നു.
Controversy between Minister Ganesh Kumar and his wife nears settlement: Wife says minister called and apologized













